ശിവനോട് പിണങ്ങി അഞ്ജു😮😮ഇനി അഞ്ജുവിന്റെ സത്യാഗ്രഹം;കൃഷ്ണാ സ്റ്റോറിൽ ജോലിക്കാരിയായി അപ്പു

സാന്ത്വനത്തിൽ കഴിഞ്ഞയാഴ്ച അതിഗംഭീരമായ ശിവാഞ്ജലി പ്രണയരംഗങ്ങൾ കാണിച്ചപ്പോൾ തന്നെ ഇങ്ങനെയൊന്ന് സംഭവിക്കാൻ പോകുന്നു എന്ന് പ്രേക്ഷകർ ഊഹിക്കേണ്ടിയിരുന്നു. അതെ, അടുത്തയാഴ്ച ശിവാഞ്‌ജലിമാർ തമ്മിൽ നന്നായി ഉടക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ശിവൻ തുടർന്ന് പഠിക്കണം എന്ന വാശിയിലാണ് അഞ്ജു. ഡോക്ടറും കളക്ടറും ഒന്നും ആയില്ലെങ്കിലും ശിവൻ പഠിക്കുക തന്നെ വേണം. അതാണ് അഞ്ജുവിന്റെ ഇപ്പോഴത്തെ ആവശ്യം.

അതിനു സമ്മതിക്കുന്നില്ല എങ്കിൽ നിങ്ങളോട് ഇനി മിണ്ടാനേ ഇല്ലെന്നാണ് അഞ്ജലിയുടെ പക്ഷം. ഇതുകേട്ട് ആപ്പിലായ അവസ്ഥയിലാണ് നമ്മുടെ ശിവേട്ടൻ. ഇനിയിപ്പോൾ അഞ്ജുവിന് വേണ്ടി ശിവൻ പഠിക്കാൻ തന്നെ തീരുമാനിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അതിനിടയിൽ മറ്റ് ചില സംഭവങ്ങളും സാന്ത്വനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. കൃഷ്ണ സ്റ്റോറിൽ അപർണ എത്തുന്നു. കടക്കാരിയായി അപർണ്ണ ഇരിക്കുമ്പോൾ നാട്ടുകാർക്ക് അത് തലവേദന ആവുകയാണ്. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഇനി സാന്ത്വനത്തിലെ വിഷയം. വേറിട്ട കുടുംബവിശേഷങ്ങളാണ് സാന്ത്വനം പരമ്പര ഇനി പറയുക. ശിവനോട് വഴക്കിട്ട് അഞ്ജലി താഴെ തറയിൽ പായ വിരിച്ചിട്ട് കിടക്കുകയാണ്.

ഇനി ശിവൻ മുകളിൽ കട്ടിലിലും അഞ്ജു താഴെ പായയിലും ആയിരിക്കും കിടപ്പ്. പഠിക്കാമെന്ന് ശിവൻ ഉറപ്പു കൊടുക്കുന്നതുവരെ ഈ സത്യാഗ്രഹസമരം തുടരുക തന്നെ ചെയ്യും. ഇതെല്ലാം കണ്ട് ബാലനും ദേവിയും കണ്ണനും എല്ലാം അവിടെത്തന്നെയുണ്ട്. കണ്ണൻ നൈസായിട്ട് അച്ചുവിനെ ഫോണിൽ വിളിക്കുന്നുണ്ട്.

പരിചയം പുതുക്കുകയും ചെയ്യുന്നു. അവരുടെ പ്രണയത്തിനുള്ള ഒരു പുതിയ വഴി വെട്ടിത്തുറക്കൽ കൂടിയാണത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. റേറ്റിങ്ങിലും ഒന്നാം സ്ഥാനമാണ് ഈ പരമ്പരക്ക്. രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പിയാർ, സജിൻ, അച്ചു, രക്ഷാ രാജ്‌, ഗോപിക അനിൽ, മഞ്ജുഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.