ശിവനും അഞ്‌ജലിയും പുതിയ കാർ വാങ്ങുന്നു😮ഹരിയും അപ്പുവും തമ്മിൽ തെറ്റുന്നു;ഒരിടത്ത് ഇണക്കവും മറ്റൊരിടത്ത് പിണക്കവുമായി സാന്ത്വനം കൂടുതൽ ഹൃദയഹാരിയായ രംഗങ്ങളിലേക്ക്

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരയ്ക്കുള്ളത്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് സാന്ത്വനം. കഴിഞ്ഞ കുറച്ചുനാളുകളായി പരമ്പരയുടെ ട്രാക്ക് തറവാട്ടുവീട്ടിലെ രംഗങ്ങളിലൂടെയാണ് കടന്നുപോയത്. എന്നാൽ ഇപ്പോൾ വീണ്ടും സാന്ത്വനം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബാലനും കുടുംബവും.

ഇണക്കങ്ങളും പിണക്കങ്ങളുമായി സാന്ത്വനം വീണ്ടും പഴയ കഥയിലേക്ക്. എന്നാൽ ഹരിയും അപ്പുവും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ.പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കാണിക്കുന്നതും അതുതന്നെയാണ്. അപ്പുവിനോട് വഴക്കിട്ട് കടയിലേക്ക് പോവുകയാണ് ഹരി. എന്നാൽ പ്രശ്നം എന്തെന്ന് ആർക്കും മനസ്സിലാകുന്നില്ല. ഒരു സോറി പോലും ഹരി പറയാത്തതിൽ അപ്പുവിന് വലിയ വിഷമവുമുണ്ട്. ശിവനും അഞ്ജലിയും തമ്മിലുള്ള അടുപ്പം ദിനംപ്രതി വർധിക്കുകയാണ്.

സാവിത്രിയെയും ശങ്കരനെയും വീട്ടിലേക്ക് കൊണ്ടേ ആക്കുന്ന ശിവനേയും അഞ്ജലിയെയും പ്രൊമോയിൽ കാണാം. ശിവൻ പോലുമറിയാതെ അഞ്ജലി ഒരു ഡയലോഗ് കൈയിൽനിന്ന് ഇടുകയാണ്. ഞങ്ങൾ ഒരു കാർ വാങ്ങാൻ പോവുകയാണ് എന്ന്. ഇതുകേട്ട് ശിവൻ അന്ധാളിച്ചു പോകുന്നു. എന്താണെങ്കിലും പൊങ്ങച്ചം പറയുന്ന കാര്യത്തിൽ പണ്ടേ മുമ്പിലാണ് അഞ്ജു. അഞ്ജലിയുടെ ആഗ്രഹം അനുസരിച്ച് ഇനിയിപ്പോൾ ശിവൻ കാർ വാങ്ങുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.

മിക്കവാറും വാങ്ങുക തന്നെ ചെയ്യും എന്നാണ് പ്രേക്ഷകർ പറയുന്നത്. അഞ്ജലിയോട് അത്രയ്ക്ക് ഇഷ്ടമാണ് നമ്മുടെ ശിവേട്ടന്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, രക്ഷാ രാജ്, സജിൻ, അപ്സര, അച്ചു, മഞ്ജുഷ, ഗിരീഷ് നമ്പ്യാർ തുടങ്ങിയവരെല്ലാം പരമ്പരയിൽ അണിനിരക്കുന്നു. പാണ്ടിയൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം.