രോഹിത്തും സുമിത്രയും ഒന്നിക്കണമെന്ന് മേനോനും പറയുമോ? പൂജയുടെ വാശി രോഹിത് സമ്മതിച്ചുകൊടുക്കുമോ??!!!

കുടുംബവിളക്കിൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. രോഹിത് സുമിത്ര ബന്ധമാണ് ഇപ്പോൾ കൂടുതൽ ചർച്ചകളിലേക്ക് വന്നുചേരുന്നത്. മുന്നേ പറഞ്ഞത് തിരുത്തിക്കൊണ്ട് വിവേക് ശിവദാസമേനോന് മുൻപിൽ എത്തുന്നുണ്ടെങ്കിലും അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല മേനോൻ. നിങ്ങൾ ആദ്യം പറഞ്ഞത് തന്നെയാണ് സത്യം എന്നാണ് മേനോൻ വിവേകിനോട് പറയുന്നത്.

ഇതിന് പിന്നാലെ ശ്രീനിലയത്തിൽ പോയി താമസിക്കാനുള്ള തൻറെ ആഗ്രഹം അച്ഛനോട് പ്രകടിപ്പിക്കുകയാണ് പൂജ. പക്ഷേ അതിൻറെ കാരണം പൂജക്ക് അറിയണം. പണ്ട് താൻ കുറേനാൾ അവിടെ താമസിച്ചതല്ലേ എന്നാണ് പൂജയുടെ മറുചോദ്യം. സാഹചര്യങ്ങൾ മാറിയെന്നും അന്ന് നീ ഒരു കുട്ടിയായിരുന്നു എന്നും മകളെ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് രോഹിത്. സുമിത്രയും രോഹിത്തും ഒന്നിക്കാനുള്ള പൂജയുടെ ആഗ്രഹം തന്നെയാണ് ഇങ്ങനെയൊരു ചോദ്യത്തിനു പിന്നിൽ എന്ന് പ്രേക്ഷകർക്ക് പോലും മനസ്സിലാകും.

ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് പരമ്പര ഇപ്പോൾ മുന്നോട്ടുപോകുന്നത്. സുമിത്രയെയും രോഹിത്തിനെയും ഒന്നിപ്പിക്കാനുള്ള ശ്രമം ആണോ കുടുംബവിളക്കിന്റെ അണിയറപ്രവർത്തകർ നടത്തുന്നത് എന്ന് തന്നെയാണ് ഇപ്പോൾ പ്രേക്ഷകരും ചോദിക്കുന്നത്. ഇതിനിടെ ശീതളിന്റെ വിഷയവും തലപ്പൊക്കുന്നുണ്ട്. ശീതളിന്റെ പ്രണയം പരാജയമാകുന്നുവോ എന്നതാണ് പുതിയ ചോദ്യം. പലരും തിരുത്തികൊടുത്തിട്ടും അതൊന്നും വകവെക്കാതെ പ്രണയം തുടരുകയായിരുന്നു ശീതൾ.

പ്രശ്നങ്ങൾ ഒന്നിന് മീതെ ഒന്നായി കുന്നുകൂടിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്കിൽ. ഏറെ ആരാധകരുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീര വാസുദേവൻ ഈ പരമ്പരയിൽ നായികയായി എത്തുന്നു. കെ കെ മേനോൻ, ആനന്ദ് നാരായൺ, നൂബിൻ ജോണി, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ, ഡോക്ടർ ഷാജു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടി ചിത്ര ഷേണായിയാണ് ഈ പരമ്പരയുടെ നിർമ്മാതാവ്.