ക്വീൻ നായകൻ അശ്വിൻ വിവാഹിതനായി; പ്ലസ് ടുവിലെ പ്രണയം വിവാഹത്തിലെത്തിയപ്പോൾ, ഫെബയെ പ്രാണനാക്കി അശ്വിൻ ജോസ് | Aswin Jose Wedding

Aswin Jose Wedding Malayalam : നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി. ‘കോട്ടയം തിരുവല്ല സ്വദേശിയായ അശ്വിൻ ഡിജോ ജോസ് സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും ക്വീൻ എന്ന ചിത്രത്തിലെ അശ്വിന്റെ പ്രകടനവും നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനവും ഏറെ ആരാധകശ്രദ്ധ നേടിയിരുന്നു.

നടൻ എന്നതിനപ്പുറത്തേക്ക് തിരക്കഥാകൃത്തായും അശ്വിൻ തന്റെ കഴിവ് തെളിയിച്ചിരുന്നു. അടുത്തുണ്ട് ഇറങ്ങിയ അനുരാഗം എന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ അശ്വിൻ ആയിരുന്നു ചെയ്തത്. അടൂർ സ്വദേശിയായ ഫേബ ജോൺസൺ ആണ് അശ്വിന്റെ വധു. നീണ്ട 11 വർഷത്തെ പ്രണയത്തിനു ശേഷമാണ് അശ്വിൻ ഫേബയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.

Aswin Jose Wedding
Aswin Jose Wedding

തന്റെ വിവാഹം പ്രണയ വിവാഹമായിരിക്കുമെന്നും പ്രണയിനിയെക്കുറിച്ചും മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ‘ 11 വർഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹമാണ് ഞങ്ങളുടേത്. ആദ്യം സിനിമയെപ്പറ്റി അധികമൊന്നും അറിയാത്ത ഒരാൾ ആയിരുന്നു ഫേബ എന്നും എന്നാൽ ഇക്കാലത്തിനിടയിൽ അവൾ കുറെയധികം സിനിമകൾ കാണുകയും, കഥകൾ എഴുതുമ്പോൾ തന്നെ സപ്പോർട്ട് ചെയ്തിരുന്നുവെന്നും.

അത് വളരെ വലിയ പോസിറ്റീവ് എനർജിയാണ് തനിക്ക് തരുന്നതെന്നും അശ്വിൻ അഭിമുഖത്തിനിടയിൽ വ്യക്തമാക്കിയിരുന്നു. അശ്വിൻ തിരക്കഥ എഴുതിയ അനുരാഗം എന്ന ചിത്രത്തിൽ ചില സീനുകൾ എഴുതാനും അത് മെച്ചപ്പെടുത്താനും ഫേബ ഒരുപാട് തന്നെ സപ്പോർട്ട് ചെയ്തിരുന്നുവെന്നും അശ്വിൻ പറഞ്ഞിരുന്നു. ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം, ക്യൂൻ, തുടങ്ങി എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിലും കളർ പടം എന്ന ഷോർട്ട് ഫിലിമിലും അശ്വിൻ അഭിനയിച്ചിട്ടുണ്ട്. Aswin Jose Wedding

 

Rate this post