ഇത്ര സ്പീഡിൽ ടെസ്റ്റ്‌ ഡബിൾ സെഞ്ച്വറിയൊ😱വെടിക്കെട്ട് ബാറ്റിങ് വിരുന്നൊരുക്കിയ താരം

ഈസ്റ്റ് ക്രൈസ്റ്റ് ചർച്ച്-ഷെർലി ക്രിക്കറ്റ് ക്ലബിൽ മാതാപിതാക്കന്മാരുടെ കൈപിടിച്ച് പരിശീലനത്തിനായി എത്തിയ ആ കൊച്ച് പയ്യൻ ചുവരിലേക്ക് നോക്കി. രാജ്യത്തിന്റെ അഭിമാനങ്ങളായ ക്ലബിന്റെ മുൻ താരങ്ങളുടെ പേരുകൾ ഓരോന്നായി അവൻ വായിച്ചു – ബ്രൂസ് ടൈലർ, ക്രെയ്ഗ് മക്മില്ലൻ,മൈക്കൽ പാപ്പ്സ്. താൻ ഭാഗമായിരിക്കുന്നത് ചരിത്രമുറങ്ങുന്ന ക്ലബിലാണെന്ന് അവന് മനസിലായി. ക്ലബിന്റെ കീർത്തി ഒരു നാൾ തനിലൂടെ അറിയപ്പടുമെന്ന് അവൻ വിശ്വാസിച്ചു

അതിനായി കഠിന പ്രയത്നം നടത്തിയ അവനെ ക്രിക്കറ്റ് കൈവിട്ടില്ല. ന്യൂസിലൻഡ് ക്രിക്കറ്റിന്റെ മാത്രമല്ല ക്രിക്കറ്റ് ലോകം കണ്ട മികച്ച ബാറ്റ്സ്മാനായ അവന്റെ ചിത്രം ഷെർലി ക്രിക്കറ്റ് ക്ലബിലെ ചുവരിൽ മാത്രമല്ല ആരാധക ഹൃദയങ്ങളിലുമുണ്ട്. അതെ സാക്ഷാൽ നഥാൻ ആസ്റ്റിൽ.ഷെർലി ക്ലബിലെ തുടക്കകാലത്ത് വേഗതയേറിയ ഫാസ്റ്റ് ബൗളറുമാരെ നേരിടാൻ വളരെ ബുദ്ധിമുട്ടിയിരുന്ന ആസ്റ്റിൽ കഠിനമായ പ്രയത്നത്തിലൂടെ തന്റെ കുറവുകളെ കഴിവുകളാക്കിയെടുത്തു. ആദ്യ നാളുകളിലെ പ്രതിസഡികൾക്ക് ശേഷം പതുക്കെ താളം വീണ്ടെടുത്ത താരം തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ കിവി സെല്കട്ടറുമാരുടെ കണ്ണിൽപെട്ട താരം 1995 ൽ കിവി ജഴ്സി അണിഞ്ഞു. ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ ടീമുകൾക്ക് എതിരെ നടന്ന പരമ്പരയിൽ തന്റെ ബാറ്റിംഗ് ക്ലാസ് ലോകത്തിന് മുമ്പിൽ കാണിച്ചെങ്കിലും ,സ്ഥിരതയില്ലായ്മ ഒരു പ്രശ്നമായി. അതിന് ശേഷം നടന്ന ലോകകപ്പിൽ സെഞ്ചുറിയോടെ തുടങ്ങിയെങ്കിലും അവിടെയും സ്ഥിരത കുറവ് പാരയായി.

ക്രീസിലെത്തി സെറ്റായതിന് ശേഷം ബാറ്റിംഗ് ടോപ്പ് ഗിയറിലേക്ക് മാറ്റുന്ന രീതിയാണ് തന്റെ കരിയറിന് ഗുണമാവുക എന്ന കോച്ചിന്റെ നിർദ്ദേശം ആസ്റ്റിൽ അനുസരിച്ചു . അതോടെ ആ ബാറ്റിൽ നിന്നും വലിയ റൺസുകൾ പിറന്ന് തുടങ്ങി.ഓപ്പണറായി ഇറങ്ങി തുടങ്ങിയതോടെ കൂടുതൽ ഉത്തരവാദിത്വം കാണിച്ച ആസ്റ്റിൽ 1998 ൽ പ്ലയർ ഓഫ് ദി ഇയർ ആയിട്ടും തിരഞ്ഞെടുക്കപെട്ടു. ഏറ്റവും മികച്ച പ്രകടനം തന്നിൽ നിന്നും ആവശ്യം ഉള്ളപ്പോൾ എല്ലാം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആസ്റ്റിൽ ടീമിന് നട്ടെല്ലായി. 2002 ൽ ക്രിക്കറ്റ് ലോകം ആസ്റ്റിൽ എന്ന താരത്തിന് മുന്നിൽ നമിച്ച ഒരു സംഭവം നടന്നു – ഇംഗ്ലണ്ടും ന്യൂസിലാന്റും ഏറ്റുമുട്ടുന്ന ടെസ്റ്റ് മത്സരം ക്രൈസ്റ്റ്ചർച്ച് ഗ്രൗണ്ടിൽ നടക്കുന്നു. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 550 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവി ബാറ്റ്സ്മാന്മാർ ഉത്തരവാദിത്വം ഇല്ലാതെ ബാറ്റ് ചെയ്തപ്പോൾ ടീം തകർന്നടിഞ്ഞു. വേഗം കളി തീർക്കാം എന്ന് മോഹിച്ച ഇംഗ്ലണ്ട് താരങ്ങളുടെ മോഹങ്ങൾക്ക് കരിനിഴലായി ആസ്റ്റിൽ നിന്നപ്പോൾ പിന്നെ ഗ്രൗണ്ടിൽ നടന്നത് വെടിക്കെട്ട്.

കളി ഇപ്പോൾ ജയിക്കും എന്ന് വിചാരിച്ചിടത്ത് നിന്നും ഇപ്പോൾ തോൽക്കാനും സാധ്യതയുണ്ട് എന്ന് പറയിപ്പിച്ച ഹൈ വോൾട്ടേജ് ബാറ്റിംഗായിരുന്നു താരത്തിന്റെ . ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോളും തകർത്തടിച്ച് ഒരു ഓവറിൽ 10 ന് മുകളിൽ റൺറേറ്റിൽ സ്കോർ ചെയ്തു . ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ ഡബിൾ സെഞ്ചുറിയും കുറിച്ച് അവസാന വിക്കറ്റായി മടങ്ങിയെങ്കിലും ഇംഗ്ലീഷ് ജയത്തിനിടയിലും സ്റ്റാറായത് ആസ്റ്റിൽ തന്നെ.

ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ എല്ലാക്കാലത്തും ചില ദൗര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതിഭാശാലികളും ടെസ്റ്റ് ഫോര്‍മാറ്റിന് അനുയോജ്യമായ എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നിട്ടും വേണ്ടത്ര വാഴ്ത്തപ്പെടാതെ പോകുന്ന ചില താരങ്ങളൾ, അത്തരം ഒരാളാണ് നഥാൻ ആസ്റ്റിൽ എന്ന് തോന്നിയിട്ടുണ്ട്.