ipl auction 2022;സഞ്ജുവിനൊപ്പം കളിക്കാൻ അശ്വിൻ :ലേലത്തിൽ സർപ്രൈസ് നീക്കം
ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐപിൽ മെഗാ താരലേലം വാശി നിറഞ്ഞ സസ്പെൻസുകളിൽ കൂടി പുരോഗമിക്കുമ്പോൾ താരങ്ങളിൽ ചിലർക്ക് സർപ്രൈസ് ലേലതുക.
ലക്ക്നൗ, അഹമ്മദാബാദ് ടീമുകൾ അടക്കം 10 ഐപിൽ ടീമുകൾ എത്തിയതോടെ ഏറെ വാശി നിറഞ്ഞ ലേലത്തിൽ ഇന്ത്യൻ ഓഫ് സ്പിന്നർ അശ്വിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ടീം. ഐപിഎല്ലിൽ മികച്ച റെക്കോർടുള്ള അശ്വിനായി ഡെൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിൽ വാശി നിറഞ്ഞ പോരാട്ടമാണ് നടന്നത് എങ്കിലും ഒടുവിൽ 5 കോടി രൂപക്ക് രാജസ്ഥാൻ അവരുടെ സ്ക്വാഡിലേക്ക് സീനിയർ താരത്തെ എത്തിച്ചു.
Never in any doubt. 😅#AshIsARoyal | #RoyalsFamily | #TATAIPLAuction pic.twitter.com/KqHA21W4At
— Rajasthan Royals (@rajasthanroyals) February 12, 2022
ഇതോടെ അശ്വിനും ജോസ് ബട്ട്ലറും ഒരേ ടീമിൽ ഐപിൽ കളിക്കുമെന്ന് ഉറപ്പായി. മലയാളം താരവും നായകനുമായ സഞ്ജു സാംസൺ വിശ്വസിക്കാൻ കഴിയുന്ന ഒരു ബൗളറായി അശ്വിൻ വരുന്ന സീസണിൽ മാറുമെന്നാണ് ആരാധകർ അടക്കം പ്രതീക്ഷിക്കുന്നത്. ഐപിൽ കരിയറിൽ 167 മത്സരങ്ങളിൽ നിന്നും അശ്വിൻ 145 വിക്കെറ്റ് വീഴ്ത്തിയിട്ടുണ്ട്.