ഐപിഎല്ലിലെ കുഞ്ഞാണി!! കെഎം ആസിഫിന്റെ മറുപടി കേട്ട് ചിരി അടക്കാനാകാതെ സഞ്ജു സാംസൺ

ഐപിഎല്ലിൽ നിലവിൽ കേരളത്തിന് ഒരു ഫ്രാഞ്ചൈസി ഇല്ലെങ്കിൽ കൂടി, മലയാളികൾ ഏറ്റവും കൂടുതൽ ആരാധകരായിട്ടുള്ള ഒരു ടീമാണ് രാജസ്ഥാൻ റോയൽസ്. മലയാളികൾക്കിടയിൽ മറ്റു ഫ്രാഞ്ചൈസികൾക്കും വലിയ ആരാധക കൂട്ടങ്ങൾ ഉണ്ടെങ്കിലും, രാജസ്ഥാനോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. ഇതിന്റെ പ്രധാന കാരണം, കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസിന്റെയും ക്യാപ്റ്റൻ എന്നതാണ്.

കൂടാതെ, കെഎം ആസിഫ്, അബ്ദുൽ ബാസിത്, ദേവ്ദത് പടിക്കൽ തുടങ്ങിയ മലയാളി താരങ്ങൾ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം സഞ്ജു സാംസൺ, കെഎം ആസിഫ്, ദേവ്ദത് പടിക്കൽ എന്നിവർ ചേർന്ന് നടത്തിയ ഒരു ടോക്ക് ഷോയുടെ വീഡിയോ രാജസ്ഥാൻ റോയൽസ് പങ്കുവെക്കുകയുണ്ടായി. ഈ വീഡിയോയിൽ മൂന്നുപേരും മലയാളത്തിലും സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കാണാം.

ദേവ്ദത് പടിക്കൽ അവതാരകനായി ഒരു റാപ്പിഡ് ഫയർ സെഗ്മെന്റ് നടത്തിയിരിക്കുകയാണ്. ഇതിൽ അദ്ദേഹം സഞ്ജുവിനോടും ആസിഫിനോടും വ്യത്യസ്തത നിറഞ്ഞ നിരവധി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കെഎം ആസിഫിനോട് ചോദിച്ച ചോദ്യങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു, പബ്ലിക്കിന് അധികം പരിചിതമല്ലാത്ത നിങ്ങളുടെ വിളിപ്പേര് എന്താണ്? ‘കുഞ്ഞാണി’ എന്നാണ് ആസിഫ് മറുപടി നൽകിയത്. ഇത് കേട്ട ഉടനെ എല്ലാവരും ചിരിക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by Rajasthan Royals (@rajasthanroyals)

ശേഷം, കുഞ്ഞാണി എല്ലാ പേരിന്റെ അർത്ഥം എന്താണെന്ന് സഞ്ജു ചോദിക്കുകയുണ്ടായി. എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്നും ചോദിച്ചു. അതിന്റെ അർത്ഥം തനിക്ക് അറിയില്ല എന്നും, ചെറിയ കുട്ടിയാകുമ്പോൾ മുതൽ അങ്ങനെ വിളിച്ചു തുടങ്ങിയതാണ് എന്നും ആസിഫ് മറുപടി നൽകി. ഇത് കൂടാതെ വീഡിയോയിൽ നിരവധി ചോദ്യങ്ങൾ പരസ്പരം ചോദിക്കുന്നുണ്ട്. പല ചോദ്യങ്ങൾക്കും നൽകുന്ന മറുപടികൾ എല്ലാവരിലും ചിരി പടർത്തുന്നു.

Rate this post