ഇന്ത്യ ;പാക് മത്‌സരം നടക്കില്ല 😮😮സർപ്രൈസ് വില്ലന്റെ എൻട്രി …ഞെട്ടി ക്രിക്കറ്റ് ലോകം

ഇന്ത്യ : പാകിസ്ഥാൻ ക്ലാസ്സിക്ക് പോരാട്ടം വീണ്ടും. ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന മത്സരം ഇന്ന് ഏഷ്യ കപ്പ് 2023 ഭാഗമായി നടക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ആശങ്കയായി കാലാവസ്ഥ റിപ്പോർട്ടുകൾ.

നീണ്ട നാല് വർഷങ്ങൾ ശേഷമാണ് ഇന്ത്യൻ ടീമും പാകിസ്ഥാനും ഏകദിന ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടുവാൻ എത്തുന്നത് .ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് മത്സരം ശ്രീലങ്കയിലെ കാൻഡിയിൽ നടക്കുക. ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിനായി ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ നേതൃത്വത്തിൽ ഇറങ്ങുമ്പോൾ നേപ്പാൾ എതിരെ കഴിഞ്ഞ ദിവസം നേടിയ വൻ ജയം ആത്മവിശ്വാസത്തിലാണ് പാക് ടീം.

Weather Updates Report

എന്നാൽ ഇന്നത്തെ മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വരുമോ എന്നതാണ് പ്രധാന ആശങ്ക. കഴിഞ്ഞ രണ്ട് ദിവസമായി മത്സര വേദിയിൽ അടക്കം കനത്ത മഴയാണ്. കൂടാതെ ഇന്നും കാലാവസ്ഥ പ്രവചനങ്ങൾ പ്രകാരം കനത്ത മഴക്ക് തന്നെയാണ് സാധ്യതകൾ കൂടുതൽ. അത് കൊണ്ട് തന്നെ 50 ഓവർ മത്സരം നടക്കാൻ സാധ്യത നല്ല കുറവാണ്. ഒരുവേള മത്സരം മിനിമം 20 ഓവർ മാച്ച് ആയി നടത്താനാണ് സംഘാടകർ ശ്രമിക്കുക.

ഇന്ത്യൻ സ്‌ക്വാഡ് :Rohit Sharma (c), Virat Kohli, Shreyas Iyer, KL Rahul, Shubman Gill, Suryakumar Yadav, Tilak Varma, Ishan Kishan, Hardik Pandya (vc), Ravindra Jadeja, Axar Patel, Shardul Thakur, Jasprit Bumraj, Mohammed Shami, Mohammed Siraj, Kuldeep Yadav, Prasidh Krishna, Sanju Samson (travelling reserve)