ഞാനും അയ്യറും ഡൽഹി ടീമിൽ കാണില്ല :വെളിപ്പെടുത്തി അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റിൽ സമഗ്രമായ മാറ്റങ്ങൾക്ക് വഴിതുറന്ന ഐ.പി.എൽ 2022 സീസൺ കൂടുതൽ പുതുമയോടെ വരുമ്പോൾ അതുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവം. അടുത്ത സീസണിൽ 10 ടീമുകൾ മാറ്റുരയ്ക്കുന്നതോടെ മത്സരക്രമത്തിലും മാറ്റങ്ങളുണ്ട്. അടുത്ത സീസണിൽ ഐ.പി.എല്ലിൽ ആകെ മൊത്തം 74 മത്സരങ്ങളുണ്ടാകുമെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. രണ്ടുവീതം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വിദേശ താരങ്ങളേയും നിലനിർത്താം

അത്‌ അല്ലെങ്കിൽ മൂന്ന് ഇന്ത്യൻ താരങ്ങളേയും ഒരു വിദേശതാരത്തേയും നിലനിർത്താം എന്നതാണ് പുതിയ വ്യവസ്ഥ എന്നും ചില റിപ്പോർട്ടുകളുണ്ട് .ഇപ്പോൾ ഇന്ത്യയുടെ സ്പിൻ മാന്ത്രികൻ രവിചന്ദ്രൻ അശ്വിൻ ലേലത്തിൽ ഡൽഹി ക്യാപിടൽസിന്റെ ലേല സാധ്യതക്കുള്ള താരങ്ങളെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ അഭിപ്രായം പങ്ക് വച്ചിരിക്കുകയാണ്. ” ശ്രേയസ് അയ്യരും ഞാനും ഒന്നും ഡൽഹിയുടെ ലിസ്റ്റിൽ ഉണ്ടാകാൻ സാധ്യതയില്ല ” . ഒരുപാട് ആളുകൾ പിന്തുടരുന്ന ചാനലായതിനാൽ തന്നെ താരത്തിന്റെ അഭിപ്രായവുമായി ബസപ്പെട്ട ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ശ്രേയസ് അയ്യർ ക്യാപ്ടൻ സ്ഥാനം ആഗ്രഹിക്കുന്നുണ്ട്.

പന്തിനെ ക്യാപ്ടൻ സ്ഥാനത്ത് നിന്നും മാറ്റാൻ സാധ്യതയില്ല , അതിനാൽ ടീം വിട്ട് പുതിയ ഏതെങ്കിലും ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കാൻ ശ്രേയസിന് ഭാഗ്യം കിട്ടിയേക്കും. അതുപോലെ പന്ത് ,ആവേശ് വാൻ, റബാഡ,നോർട്ട്ജെ , അക്സർ പട്ടേൽ തുടങ്ങിയ താരങ്ങളൾക്കിടയിൽ നിന്നാകും ഡൽഹി തങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ സാധ്യത.മെഗാ ലേലമായതിനാൽ കോടികണക്കിന് ഒരുപാട് കോടി രൂപ കൊടുത്ത് വേണം താരങ്ങളെ നിലനിർത്താൻ .

35 വയസുകാരൻ അശ്വിന് വേണ്ടി അങ്ങനെ ഒരു നീക്കം നടത്താൻ ടീം ആഗ്രഹിക്കില്ല. ഇതൊക്കെ ആകും അശ്വിൻ ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കാരണം.അശ്വിൻ ഇന്ന് ടെസ്റ്റ്റ്റിലും ട്വന്റി ട്വന്റിയിലും ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിൻ ബൗളറാണ്. ബുദ്ധിമാനായ ബൗളറായി ലോകം വിലയിരുത്തുന്ന അശ്വിനെ നേരിടാൻ ബാറ്റ്സ്മാന്മാർ ഈ കാലയളവിൽ ബുദ്ധിമുട്ടുന്നുണ്ട്.