വന്നു ജയിപ്പിച്ചു😵‍💫😵‍💫4…6… കട്ട മാസ്സ് ഫ്രം അശ്വിൻ!!!രാജസ്ഥാൻ വിജയത്തിലെ സൂപ്പർ ഹീറോ അശ്വിൻ | വീഡിയോ

അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മാച്ചിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ആവേശകരമായ മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ബാറ്റിംഗിൽ സഞ്ജു സാംസണിന്റെയും ഹെറ്റ്മെയ്റുടെയും തകർപ്പൻ പ്രകടനങ്ങളാണ് രാജസ്ഥാന് രക്ഷയായത്.

സഞ്ജു സാംസൺ രാജസ്ഥാന്റെ നട്ടെല്ലായി കളിച്ചപ്പോൾ ഹെറ്റ്മെയ്ർ അതിവിദഗ്ധമായി ഇന്നിങ്സ് ഫിനിഷ് ചെയ്യുകയായിരുന്നു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാന്റെ നാലാം വിജയമാണ് മത്സരത്തിൽ ഉണ്ടായത്.ഈ ഒരു ജയത്തോടെ രാജസ്ഥാൻ റോയൽസ് ടീം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി.ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 177ൽ എത്തുകയായിരുന്നു.മറുപടി ബാറ്റിംഗിൽ വളരെ മോശം തുടക്കം തന്നെയാണ് രാജസ്ഥാന് ലഭിച്ചത്. വലിയ പ്രതീക്ഷയായിരുന്ന ജോസ് ബട്ലറും(0) ജെയ്‌സ്വാളും(1) തുടക്കത്തിൽ തന്നെ കൂടാരം കയറി. അതിനുശേഷമാണ് സഞ്ജു സാംസൺ ക്രിസിൽ എത്തിയത്. ദേവദത്ത് പടിക്കൽ(26) ഒരുവശത്ത് സ്കോറിങ് റേറ്റ് ഉയർത്താൻ ബുദ്ധിമുട്ടിയപ്പോൾ, മറുവശത്ത് സഞ്ജു സാംസൺ അനായാസം ബൗണ്ടറികൾ നേടുകയായിരുന്നു. മത്സരത്തിൽ 32 പന്തുകളിൽ 60 റൺസാണ് സഞ്ജു നേടിയത്.

ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. സഞ്ജു പുറത്തായ ശേഷം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹെറ്റ്മേയർ ഏറ്റെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഗുജറാത്ത്‌ ബോളർമാരെ പഞ്ഞിക്കിടാൻ ഹെറ്റ്മേയറിന് സാധിച്ചു. മത്സരത്തിൽ 26 പന്തുകളിൽ 56 റൺസാണ് ഹെറ്റ്മേയർ നേടിയത്.

അതേസമയം അവസാന ഓവറുകളിൽ ധ്രുവ് ജൂറലും(18) രവിചന്ദ്രൻ അശ്വിനും(10) കിടിലൻ കാമിയോകൾ കളിച്ചതോടെ മൂന്നു വിക്കറ്റുകൾക്ക് രാജസ്ഥാൻ മത്സരത്തിൽ വിജയിക്കുകയായിരുന്നു. രാജസ്ഥാൻ ഇന്നിങ്സിലെ പത്തൊൻപ്പത്താം ഓവറിൽ ബാറ്റിംഗ് എത്തിയ അശ്വിൻ കാഴ്ചവെച്ച വെടികെട്ട് ബാറ്റിങ്ങും രാജസ്ഥാൻ ജയത്തിൽ പ്രധാനമായി. പേസർ ഷമി എറിഞ്ഞ ഓവറിലെ താൻ നേരിട്ട ഫസ്റ്റ് ബോൾ ഫോർ പായിച്ച അശ്വിൻ രണ്ടാം ബോൾ സിക്സ് നേടി. അശ്വിൻ ഈ ഒരു സർപ്രൈസ് ഇന്നിങ്സ് എതിരാളികളെ വരെ ഏറെ ഞെട്ടിച്ചു.

Rate this post