❝സഞ്ജു വിളിച്ചു അശ്വിൻ എത്തി 😱😱വെറൈറ്റി നിൽപ്പുമായി താരം!!❞ |Sanju Samson
നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസ് ബാറ്റിംഗിൽ ആധിപത്യം പുലർത്തുന്നു. മത്സരത്തിൽ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ റോയൽസ്, തുടക്കത്തിൽ തന്നെ വലിയ തിരിച്ചടി നേരിട്ടെങ്കിലും, മൂന്നാമനായി ക്രീസിലെത്തിയ ആർ അശ്വിൻ മത്സരത്തിന്റെ ഗതി മാറ്റി.
നേരത്തെ, ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ മികച്ച ഫോമിലുള്ള ഓപ്പണർ ജോസ് ബറ്റ്ലറെ (7) നഷ്ടമായത് റോയൽസിന് തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവ ഓപ്പണർ യശസ്വി ജയിസ്വാളിനെയും (19) നഷ്ടമായി. തുടർന്ന്, മൂന്നാം വിക്കറ്റിൽ അശ്വിനും ദേവ്ദത്ത് പടിക്കലും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്ത് റോയൽസിനെ തകർച്ചയിൽ നിന്ന് കരകയറ്റി.
ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച്, മൂന്നാമനായി ബാറ്റ് ചെയ്യാനിറങ്ങിയ അശ്വിൻ അർധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങുകയായിരുന്നു. 38 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പടെ 131.58 സ്ട്രൈക്ക് റേറ്റോടെ 50 റൺസാണ് അശ്വിൻ നേടിയത്. ഒടുവിൽ മിച്ചൽ മാർഷിന്റെ ബോളിൽ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു വെറ്റെറൻ ഓൾറൗണ്ടർ.
R Ashwin approaching his maiden IPL Fifty!#Cricket #IPL #IPL2022 #RRvDC #RavichandranAshwin pic.twitter.com/IZkd0A9VZs
— CRICKETNMORE (@cricketnmore) May 11, 2022
എന്നാൽ, മത്സരത്തിനിടെ കൗതുകകരമായ ഒരു സംഭവം അശ്വിന്റെ ഭാഗത്ത് നിന്നുണ്ടായി. ക്യാപിറ്റൽസ് സ്പിന്നർ കുൽദീപ് യാദവിനെതിരെ ബാറ്റ് ചെയ്യാൻ നിൽക്കുമ്പോൾ അശ്വിന്റെ സ്റ്റാൻസ് ആണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായത്. കുൽദീപിന്റെ പന്തുകൾ വളരെ താഴ്ന്നു വരുന്നത് കൊണ്ട് തന്നെ, സാധാരണയിലും അധികം കുനിഞ്ഞ് ബാറ്റ് കിടത്തി വെച്ചാണ് അശ്വിൻ കുൽദീപ് യാദവിനെ നേരിടാൻ തയ്യാറെടുത്തത്.