Ashwin |ഇനി മുന്നിൽ അനിൽ കുംബ്ല മാത്രം :സൂപ്പർ റെക്കോർഡുമായി അശ്വിൻ!!പിന്നിലാക്കിയത് കപിൽ ദേവിനെ | Volleylive

ശ്രീലങ്കക്ക് എതിരായ മോഹാലി ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം ജയത്തിലേക്ക് നീങ്ങിയ ഇന്ത്യൻ ടീമിന് കരുത്തായി മാറിയത് സ്പിൻ ബൗളർമാരുടെ മികച്ച പ്രകടനം. ഇന്ത്യൻ ടീം നേടിയ 574 റൺസ്‌ ഒന്നാം ഇന്നിങ്സ് സ്കോറിന് ബദലായി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കൻ ഒന്നാം ഇന്നിങ്സ് സ്കോർ 174 റൺസിൽ അവസാനിച്ചപ്പോൾ രണ്ടാം ഇന്നിങ്സിലും ലങ്കക്ക് നേരിടേണ്ടി വന്നത് കൂട്ടതകർച്ച.

ഒന്നാം ഇന്നിങ്സിൽ ജഡേജയുടെ തകർപ്പൻ സെഞ്ച്വറിയാണ് ലങ്കൻ ടീമിന് മുന്നിൽ പ്രശ്നമായി മാറിയത് എങ്കിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ലങ്കക്ക് മുൻപിൽ വില്ലേനായി മാറിയതും ജഡേജ തന്നെ.5 വിക്കെറ്റ് പ്രകടനവുമായി ജഡേജ മൂന്നാം ദിനം സ്റ്റാറായി മാറിയപ്പോൾ മറ്റൊരു സീനിയർ സ്പിൻ ബൗളർ കൂടിയായ അശ്വിനും വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. അശ്വിൻ രണ്ട് വിക്കറ്റുകൾ ഒന്നാം ഇന്നിങ്സിൽ വീഴ്ത്തിയപ്പോൾ രണ്ടാം ഇന്നിങ്സിൽ വീഴ്ത്തിയ മൂന്ന് വിക്കറ്റുകൾക്ക് ഒപ്പം അപൂർവ്വമായ ഒരു നേട്ടത്തിനും അവകാശിയായിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ.

ശ്രീലങ്കന്‍ താരം അസലങ്കയെ രണ്ടാം ഇന്നിങ്സിൽ പുറത്താക്കിയാണ് അശ്വിൻ ടെസ്റ്റ്‌ ക്രിക്കറ്റിൽ വിക്കെറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്നത്.131 ടെസ്റ്റില്‍ നിന്നും 434 വിക്കറ്റുകൾ വീഴ്ത്തിയ കപിൽ ദേവ് നേട്ടമാണ് മോഹാലിയിൽ അശ്വിൻ മറികടന്നത്. തന്റെ 87ആം ടെസ്റ്റിലാണ് അശ്വിൻ 435 വിക്കറ്റുകൾ വീഴ്ത്തിയത്.

ടെസ്റ്റ്‌ ക്രിക്കറ്റിലെ ഇന്ത്യൻ വിക്കെറ്റ് വേട്ടക്കാർ പട്ടികയിൽ 619 വിക്കറ്റുകളുമായി അനിൽ കുംബ്ല മാത്രമാണ് അശ്വിന് മുൻപിൽ ഉള്ളത്.800 വിക്കറ്റുകൾ വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ്‌ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വിക്കെറ്റ് വേട്ടക്കാരൻ.708 വിക്കറ്റുകളുമായി ഷെയ്ൻ വൊനാണ് പട്ടികയിൽ രണ്ടാമത്. മത്സരത്തിൽ ലങ്കൻ ഓപ്പണർ തിരുമന്ന വിക്കെറ്റ് രണ്ട് ഇന്നിങ്സിലും വീഴ്ത്താൻ അശ്വിന് സാധിച്ചു.