മ ണ്ടത്തരത്തിന്റെ മാസ്റ്ററായി വിൻഡീസ് പേസർ 😱ഔട്ടാക്കാൻ മറന്ന് പോയി!! വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ജയം. ബ്രയൻ ലാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 68 റൺസിനാണ് ഇന്ത്യ ജയം നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി, ക്യാപ്റ്റൻ രോഹിത് ശർമ്മ (44 പന്തിൽ 64), വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് (19 പന്തിൽ 41) എന്നിവരാണ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ഏഴാം വിക്കറ്റിൽ കാർത്തിക്കും അശ്വിനും (13) ചേർന്ന് 52 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് അവസാന നാല് ഓവറിൽ സൃഷ്ടിച്ചത്.

എന്നാൽ, ഇന്നിംഗ്സിന്റെ 18-ാം ഓവറിൽ വിൻഡിസ് ഫാസ്റ്റ് ബൗളർ ഒബദ് മക്കോയിക്ക് അശ്വിനെ പുറത്താക്കാൻ ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു. 18-ാം ഓവറിലെ മൂന്നാം ബോളിൽ, ഡബിൾ ഓടിയ അശ്വിൻ നോൺ സ്ട്രൈക്ക് എൻഡിൽ എത്തുന്നതിന് മുന്നേ തന്നെ മക്കോയിക്ക് ബോൾ ലഭിച്ചിരുന്നു. എന്നാൽ, അശ്വിൻ ക്രീസിൽ എത്തി എന്ന ധാരണയിൽ സ്റ്റംപ് ചെയ്യാതെ പന്ത് കൈവശം വെച്ച് സ്തംപിച്ച് നിൽക്കുന്ന മക്കോയിയെയാണ്‌ കണ്ടത്.

അപ്പോഴേക്കും അശ്വിൻ ഡൈവ് ചെയ്ത് ക്രീസിലേക്ക് എത്തുകയും ചെയ്തു. മക്കോയിയുടെ പ്രവർത്തി കണ്ട് കമന്റെറ്റർമാരും അത്ഭുതപ്പെട്ടു. എന്തുതന്നെ ആയാലും, മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിരയിൽ ഒരു ബാറ്റർ പോലും 20 റൺസിന് മുകളിൽ സ്കോർ ചെയ്തില്ല എന്നത് കൊണ്ട്, തോൽവിയുടെ പഴി മക്കോയിയിലേക്ക് വന്നില്ല. 20 റൺസെടുത്ത ഷമർ ബ്രൂക്സ് ആണ് വെസ്റ്റ് ഇൻഡീസ് ടോപ് സ്കോറെർ.