നാണക്കേടായി ഓസ്ട്രേലിയൻ കാണികൾ 😱ഇംഗ്ലണ്ട് താരങ്ങൾക്ക് അധിഷേപം(കാണാം വീഡിയോ )

ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ തന്നെ എക്കാലവും ചർച്ചയായി മാറാറുള്ളതാണ് ആഷസ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പര. ഇത്തവണ കടുത്ത പോരാട്ടം ആഷസ് പരമ്പരയിൽ പ്രതീക്ഷിച്ചെങ്കിലും ഓസ്ട്രേലിയൻ ടീമിന്റെ സർവ്വ അധിപത്യമാണ് നമുക്ക് കാണാനായി സാധിക്കുന്നത്. പരമ്പരയിലെ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസ്ട്രേലിയ നാലാം ടെസ്റ്റിലും ജയിക്കാനുള്ള തയ്യാറെടുപ്പിലാണ്

നാലാം ടെസ്റ്റിലെ അഞ്ചാം ദിനം ഇംഗ്ലണ്ട് ടീമിന് ജയിക്കാൻ ആവശ്യം 350 പ്ലസ് റൺസാണ്. ഓസ്ട്രേലിയൻ ബൗളിംഗ് നിരക്ക്‌ എതിരെ ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്‌സ്മാന്മാർ എല്ലാം തകരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്. നാലാം ടെസ്റ്റ്‌ മത്സരം അനേകം ആവേശ നിമിഷങ്ങൾക്ക് സാക്ഷിയായി എങ്കിലും എല്ലാ ക്രിക്കറ്റ്‌ ആരാധകരിലും ഞെട്ടലായി മാറിയത് ഓസ്ട്രേലിയൻ കാണികളിൽ നിന്നും സംഭവിച്ച ഒരു മോശം പ്രവർത്തിയാണ്. മൂന്നാം ദിനത്തെ കളിക്കിടയിലാണ് കാണികൾ ഇംഗ്ലണ്ട് താരങ്ങളെ അപമാനിച്ചത്.സോഷ്യൽ മീഡിയയിലും ക്രിക്കറ്റ്‌ ലോകത്തും ഈ സംഭവം ചർച്ചയായി മാറി കഴിഞ്ഞു.

മൂന്നാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര തകർന്നു എങ്കിലും രക്ഷകരായി എത്തിയത് ബെയർസ്റ്റോയും ബെൻ സ്റ്റോക്സുമാണ്. സെഞ്ച്വറിയുമായി ബെയർസ്റ്റോ കയ്യടികൾ നേടിയപ്പോൾ ബെൻ സ്റ്റോക്സ് അർദ്ധ സെഞ്ച്വറി അടിച്ചെടുത്താണ് തിളങ്ങിയത്. അതേസമയം ഇരുവരും ഒന്നാം സെക്ഷൻ ബ്രെക്ക് സമയം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് താരങ്ങൾക്കാണ് കാണിക്കളിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്.കാണികൾ ഇംഗ്ലണ്ട് താരങ്ങളെ അപമാനിക്കുന്ന വിധത്തിൽ ചില പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇതാണ് ക്രിക്കറ്റ്‌ ലോകത്ത് തന്നെ നാണക്കേടായി മാറി കഴിഞ്ഞത്.

“ബെൻ സ്റ്റോക്സ് നീ എന്ത് തടിയനാണ്. ജോണി ബെയർസ്റ്റോ നീ നിന്റെ ഈ ജംബർ ഊരികളയൂ ” ഇപ്രകാരം കാണികൾ ഇരുവരും നടന്ന് നീങ്ങുമ്പോൾ വിളിച്ച് പറഞ്ഞു. മുൻപും ഓസ്ട്രേലിയൻ കാണികൾ മോശം പ്രവർത്തികൾ വിവാദമായിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ ടെസ്റ്റ്‌ പര്യടനത്തിൽ പേസർമാരായ ബുറ, സിറാജ് എന്നിവർക്ക് നേരെ കാണികൾ അധിഷേപം നടത്തിയിരുന്നു.