
നൃത്ത ലോകത്തെ 6 പതിറ്റണ്ടുകൾ!! അമ്മക്കൊപ്പം ഡാൻസ് കളിച്ച് മക്കൾ; വിവാഹ ശേഷം പങ്കുവിന്റെ ആദ്യത്തെ നൃത്ത വേദി!! | Asha Sarath Dance With Mother Kalamadalam Sumathy And Daughter Uthara Sarath
Asha Sarath Dance With Mother Kalamadalam Sumathy And Daughter Uthara Sarath Malayalam : നിരവധി സിനിമകളിലൂടെ ചെറുതും വലുതുമായ വേഷം ചെയ്തു പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ആശാ ശരത്ത്. ഒരു സിനിമ നടി എന്ന നിലയിൽ മാത്രമല്ല നല്ലൊരു നർത്തകി എന്ന തലത്തിൽ കൂടി ഉയരങ്ങൾ കീഴടക്കിയ വ്യക്തിയാണ് ആശ. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.ഇൻസ്റ്റഗ്രാം പേജുകളിലും യൂട്യൂബ് ചാനലിലും എല്ലാം ആശയും കുടുംബവും സജീവസാന്നിധ്യമാണ്.
ഈയടുത്ത് ആയിരുന്നു ആശയുടെ മകൾ ഉത്തരയുടെ വിവാഹം. ആശയ്ക്കും ഭർത്താവ് ശരത്തിനും രണ്ട് മക്കളാണ് ഉള്ളത്. ഉത്തരയും കീർത്തനയും. മകൾ ഉത്തര അമ്മയെ പോലെ തന്നെ നൃത്തമേഖലയിൽ സജീവമാണ്. പിങ്കു എന്നാണ് ഉത്തരയെ എല്ലാവരും വിളിക്കാറുള്ളത്. ഉത്തരയുടെ വിവാഹം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതാണ്. വളരെ ഗംഭീര പരിപാടികളോടെയായിരുന്നു ഉത്തരയുടെ വിവാഹം അരങ്ങേറിയത്.

എന്നാൽ ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിലൂടെ മറ്റൊരു വാർത്തയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. വിവാഹശേഷം ഉത്തരയും അമ്മ ആശാ ശരത്തും ചേർന്ന് ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും നൃത്തം അരങ്ങേറിയത്. ഇവർക്കൊപ്പം ചുവടുകളുമായി ആശയുടെ അമ്മയും വേദി പങ്കിട്ടു.