പേടിക്കേണ്ട അശ്വിൻ ഞാൻ ക്രീസിൽ തന്നെ 😱 രാജസ്ഥാൻ ടീമിലേക്ക് വെൽക്കം പോസ്റ്റുമായി ബട്ട്ലർ :നന്ദി അറിയിച്ച് അശ്വിൻ

ഐപിഎൽ 2022 മെഗാ ലേലത്തിൽ ഇന്ത്യൻ സ്റ്റാർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ രാജസ്ഥാൻ റോയൽസ്‌ ടീം സ്വന്തമാക്കി. 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന അശ്വിനെ ലേലത്തിലെ ഒന്നാം ദിനത്തിൽ 5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീം തട്ടകത്തിൽ എത്തിച്ചത്. ശിഖർ ധവാനെ പഞ്ചാബ് കിങ്‌സ്‌ സ്വന്തമാക്കിയതിന് ശേഷം മാർക്യു പൂളിലെ രണ്ടാമത്തെ മാത്രം താരമായിരുന്നു അശ്വിൻ.രവി അശ്വിൻ രാജസ്ഥാൻ റോയൽസ് ടീമിലേക്ക് എത്തുമ്പോൾ ചില ചർച്ചകൾക്ക് കൂടി അത് തുടക്കം കുറിക്കുകയാണ്.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്ററായ ജോസ് ബട്ട്‌ലറിനൊപ്പം അശ്വിൻ ആർആർ ക്യാമ്പിലെത്തുമ്പോൾ, ആരാധകർ അതിനെ മറ്റൊരു തരത്തിലാണ് കാണുന്നത്.

2019 ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിന്റെ നായകനായിരുന്ന അശ്വിൻ, രാജസ്ഥാൻ താരമായിരുന്ന ജോസ് ബട്ട്‌ലറെ ‘മങ്കാഡിംഗ്’ വഴി പുറത്താക്കിയത് വലിയ വിവാദമായിരുന്നു. സംഭവത്തെ തുടർന്ന് ആരാധകരിൽ രണ്ട് വിഭാഗങ്ങൾ ഉണ്ടാവുകയും, അശ്വിന്റെ പ്രവർത്തിയെ അനുകൂലിച്ചും എതിർത്തും ക്രിക്കറ്റ്‌ ലോകത്ത് വലിയ ചർച്ച ഉടലെടുത്തിരുന്നു. ഈ സംഭവത്തിന്റെ കൂടി സാഹചര്യം നോക്കി അഭിപ്രായങ്ങൾ പറയുകയാണ് ക്രിക്കറ്റ്‌ പ്രേമികൾ അടക്കം.നത്. എന്നാൽ, പഴയ കാര്യങ്ങളൊന്നും ഇപ്പോഴും ഇരുവരും ഓർത്തിരിക്കുന്നില്ല എന്നാണ് രാജസ്ഥാൻ സിഇഒ പറയുന്നത്. “അശ്വിനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ജോസ് ബട്ട്‌ലറുമായി സംഭാഷണം നടത്തിയിരുന്നു, അദ്ദേഹം അത് നല്ല രീതിയിലാണ് എടുത്തത്,” രാജസ്ഥാൻ റോയൽസ് സിഇഒ പറഞ്ഞു.

ഇപ്പോൾ അശ്വിനെ രാജസ്ഥാൻ റോയൽസ് ടീമിലേക്ക് സ്വാഗതം ചെയ്യുകയാണ് ജോസ് ബട്ട്ലർ തന്നെ. “ഹായ് അശ്വിൻ ഞാൻ ക്രീസിൽ തന്നെയുണ്ട് ഇപ്പോൾ.ഞാൻ നിന്നെ രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടി പിങ്ക് ജേഴ്സിയിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ട്.നിന്റെ കൂടി ഡ്രസിങ് റൂം രാജസ്ഥാൻ ടീമിന്റെ ഭാഗമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വെൽക്കം അശ്വിൻ “ബട്ട്ലർ ഇപ്രകാരം ട്വിറ്റർ വീഡിയോയിൽ കൂടി പറഞ്ഞു.