അമ്മ ഗര്‍ഭിണിയാണ്, 23 വര്‍ഷത്തിന് ശേഷം ഞാൻ ഒരു വല്ല്യേച്ചിയാകുന്നു …!! എനിക്ക് ആദ്യമായി ഒരു അനിയനോ അനിയത്തിയോ വരുന്നു! സന്തോഷം പങ്കുവെച്ച് നടി ആര്യ പാര്‍വതി…!! | arya parvathy going to be a sister

arya parvathy going to be a sister : സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരു നടിയും നർത്തകിയും ആണ് ആര്യ പാർവതി. പങ്കുവെക്കുന്ന ഓരോ റീൽ വീഡിയോകളും ചിത്രങ്ങളും നിമിഷങ്ങൾക്കകമാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ സൗഭാഗ്യവും എന്താണെന്നാണ് താരം പങ്കുവെച്ചിരിക്കുന്ന പുതിയ വാർത്ത.അത് മറ്റൊന്നുമല്ല തന്റെ അമ്മ ദീപ്തി ശങ്കർ ഗർഭിണിയാണ് എന്ന വിവരമാണ്.

23 വർഷങ്ങൾക്കു ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ.ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോൾ ഏറ്റെടുക്കാൻ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…’ എന്നാണ് താരം വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. അമ്മയുടെ വയറ്റിലേക്ക് തല ചായ്ച്ച് കിടക്കുന്ന താരത്തിന്റെ ഒരു മനോഹരമായ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി ആരാധകരും സെലിബ്രിറ്റികളുമാണ് എത്തിയിരിക്കുന്നത്.

23 വർഷങ്ങൾക്കുശേഷം ഒരു ചേച്ചി ആവുക എന്ന് പറയുമ്പോൾ അത് വളരെ വലിയ ഭാഗ്യവും അതുപോലെതന്നെ അത്ഭുതവും നിറഞ്ഞ ഒന്നായി മാറുന്നു. ഇന്നുകണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പോസ്റ്റ് എന്നും ആശംസകൾ അറിയിക്കുന്നു എന്നും എല്ലാം ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയ താരം കൂടിയാണ് ആര്യ പാർവതി. ചെമ്പട്ട്, ഇളയവൾ ഗായത്രി എന്നിവയാണ് താരം അഭിനയിച്ച പ്രധാന പരമ്പരകൾ.

ചെറുപ്പകാലം മുതൽ തന്നെ നൃത്തത്തോട് അഭിനിവേശം ഉണ്ടായിരുന്ന ആര്യ ജീവിതവഴിയായി നൃത്തം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീ ശങ്കരാചാര്യ കോളേജ് കാലടിയിൽ നിന്നും മോഹിനിയാട്ടത്തിലാണ് ആര്യ ബിരുദം നേടിയത്.ആര്യയുടെ കഴിവിനെ അംഗീകരിച്ചുകൊണ്ട് നിരവധി അവാർഡുകളും തേടി എത്തിയിരുന്നു. താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മനോഹരമായ നൃത്ത ചുവടുകളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവരാൻ പ്രത്യേക കഴിവ് തന്നെ ആര്യക്കുണ്ട്.

Rate this post