ഐപിഎല്ലിൽ മാത്രമല്ലെടാ ഞാൻ ഹീറോ 😱പഴയ ഫോമിൽ ഹിറ്റായി ഇഷാൻ കിഷൻ

എഴുത്ത് : പ്രണവ് തെക്കേടത്ത്;ഓപ്പണറുടെ റോളിലെത്തുന്ന ഇഷാനിൽ നിന്നും ട്വൻറി ട്വൻറി ഫോർമാറ്റിൽ ഇന്ത്യൻ ആരാധകർ ആഗ്രഹിക്കുന്നത് ഇത്തരം ഇന്നിങ്‌സുകളാണ്,30 ബോളിൽ പിറക്കുന്ന അര്ധസെഞ്ചുറിയും കളിയുടെ അവസാനം തിരിഞ്ഞു നടക്കുമ്പോൾ 159 സ്ട്രൈക്ക് റേറ്റിൽ പേരിലെഴുതപ്പെടുന്ന 89 റൻസുകൾ.

അയാളുടെ ഇൻബോൺ ടാലെന്റ്റ് ഉം ഫിയർലെസ്സ് അപ്പ്രോഛുമെല്ലാം കൂട്ടിവായിക്കുമ്പോൾ ഇത്തരം ഇന്നിങ്‌സുകള് നിഷ്പ്രയാസം സ്വന്തമാക്കാൻ സാധിക്കുമെന്ന ആരാധകരുടെ ചിന്തകളാണ് വിൻഡീസ് സീരീസിൽ അയാൾക്ക് പഴി കേൾക്കാൻ കാരണമായ ഘടകവും.ഒരു pure match വിന്നർ എന്ന് ഇന്റർനാഷനൽ ക്രിക്കറ്റിൽ ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെങ്കിലും potential match winner ആണ് അയാളെന്നുള്ളതിൽ ആർക്കും മറ്റൊരഭിപ്രായം കാണില്ല

എഴുത്ത് :ശ്രീഹരി അറക്കൽ;15.25 കോടി യുടെ ഭാരം താങ്ങാനാകാതെ തലകുനിച്ച് കൊണ്ട് ഡഗ്ഗ് ഔട്ടിലേക്ക് മടങ്ങുന്ന ഇഷാന്‍ കിഷനെ കഴിഞ്ഞ വിന്‍ഡീസ് സീരീസില്‍ ഒന്നിലേറെ തവണ നമ്മള്‍ കണ്ടിട്ടുണ്ട്.അതിനയാള്‍ അര്‍ഹിച്ച വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും ഉണ്ട്.

എന്നാല്‍ ഇന്ന് അയാള്‍ ശാരീരകമായി തളര്‍ന്ന ഒരുവന്‍റെ ശരീര ഭാഷയില്‍ 56 പന്തില്‍ 89 റണ്ണുകളുമായി ദാസുന്‍ ശനകയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ആ കോടിക്കണക്കുകള്‍ അയാള്‍ക്ക് സമ്മര്‍ദ്ദത്തിന്‍റെ അതികഭാരം ആയിരുന്നില്ല..15.25 കോടി എന്നത് 23 കാരന്‍റെ അര്‍ഹതയ്ക്കുള്ള അംഗീകാരത്തിന്‍റെ തെളിവായിരുന്നു..!