ചിന്നതലയെ കൈവിട്ട് ചെന്നൈ 😱ഞെട്ടലിൽ ക്രിക്കറ്റ്‌ ലോകം :കരിയർ ഏൻഡ്

എഴുത്ത് : ശ്രീഹരി അറക്കൽ;ചെന്നൈ മാനേജ്മന്‍റ് റെയ്നയെ ട്രീറ്റ് ചെയ്ത ഈ രീതി ഒരു തരത്തിലും ന്യായീകരണം അര്‍ഹിക്കുന്നില്ല.ശരിയാണ് അയാള്‍ക്ക് ഒരു ഇന്‍റര്‍നാഷണല്‍ മാച്ച് പോയിട്ട് ഡൊമസ്റ്റിക് മാച്ച് പോലും ഒരു എക്സ്പീരിയന്‍സ് വരെ അടുത്തകാലത്ത് ഇല്ല.

എന്നാല്‍ ധോണി ഫാക്ടറും അദ്ദേഹത്തിന്‍റെ ഔറയും മാറ്റിനിര്‍ത്തിയാല്‍ C.S.K തങ്ങളുടെ ടീമിനെ മാര്‍ക്കറ്റ് ചെയ്ത ബ്രാന്‍റ് സുരേഷ് റെയ്ന ആയിരുന്നില്ലേ.തങ്ങളുടെ ടീമിന്‍റേയും IPL ചരിത്രത്തിലേയും എക്കാലത്തെയും വലിയ ലെജന്‍ഡ്സിലൊരാളെ ഇങ്ങനെ ട്രീറ്റ് ചെയ്തത് എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുക ?ചെന്നൈ വികാരം എന്നപോല്‍ ഹൃദയത്തോട് നടന്നുകയറിയതിന് സ്ട്രോംഗ് & സോളിഡ് ആയ ഇമോഷണല്‍ ബോണ്ടിംഗ് വഹിച്ച പങ്ക് വലുതല്ല.അതാണ് ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

കേവലം ബേസ് പ്രെയ്സിന് വരെ ബിഡ് വരെ ശ്രമിക്കാതെ നിങ്ങളുടെ സേവനത്തോടുള്ള നന്ദിയും കടപ്പാടും മറന്ന് മാനേജ്മന്‍റ് നെറികേട് കാട്ടുമ്പോഴും നിങ്ങള്‍ എപ്പോഴും ഞങ്ങള്‍ക്ക് ആ മഞ്ഞക്കുപ്പായത്തിന്‍റെ ജീവനും ശ്വാസവും ആയ Mr.IPL തന്നെ ആണ്..നന്ദി..പല രാവുകളിലും ചെന്നൈ എന്ന പേരില്‍ അഭിരമിക്കാന്‍ ഉള്ള ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചതിന്..ആ രാവുകളില്‍ പലപ്പോഴും ഞങ്ങളുടെ പ്രതീക്ഷകളെ സംരക്ഷിച്ചതിന്.