സഹതാരങ്ങളുടെ ബാറ്റിംഗ് ചതി :കോഹ്ലിക്കും ഇന്ത്യക്കും ഈ ഗതി വരില്ലായിരുന്നു

എഴുത്ത് :ജയറാം ഗോപിനാഥ് (മലയാളി ക്രിക്കറ്റ്‌ സോൺ );”It’s a simple plan to Virat. Fourth and Fifth stump, get it to angle away and hope he nicks it and he did it”.ഹെഡിങ്ലി ടെസ്റ്റിൽ വിരാട് കൊഹ്‌ലിയെ പുറത്താക്കിയ ശേഷം, ഇംഗ്ലീഷുകാരൻ ഒലി റോബിൻസൺ പറഞ്ഞതാണ്.ഒരു പൂ വിരിയുന്ന മനോഹാരിതയോടെ, തീർത്തും നൈസർഗികമായി കവർ ഡ്രൈവുകൾ കളിച്ചുകൊണ്ടിരുന്നു വിരാട് കോഹ്ലി എന്ന ബാറ്റിംഗ് ജീനിയസിനെ, അതെ ഷോട്ടിനായി പ്രേരിപ്പിച്ച് ഓഫ്സൈഡ് ട്രാപ്പിൽ കുടുക്കി ലോകത്തെമ്പാടുമുള്ള പേസ് ബൗളർമാർ തുടർച്ചയായി പുറത്താക്കുന്നത് തീർത്തും ഹൃദയഭേദകമായ കാഴ്ചയായിരുന്നു.

കവർ ഡ്രൈവുകളെ നിഷ്കാസനം ചെയ്ത സച്ചിന്റെ 241 ന്റെ ടെമ്പ്ലേറ്റ് തുടർച്ചയായി അയാൾക്ക് മുമ്പിൽ എടുത്തു ഉയർത്തപ്പെട്ടു കൊണ്ടേയിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെ ചാനലിൽ എത്തുന്ന ഡെലിവറികളിൽ അയാൾ ബാറ്റ് വെക്കുമ്പോൾ ഓരോ തവണയും “ആരുതേ ഇത് തെറ്റാണ് “എന്ന മുറവിളികൾ അന്തരീക്ഷത്തിൽ ഉയർന്നു കൊണ്ടേയിരിന്നു.എന്നാൽ,ഓരോ തവണയും അതേ തെറ്റ് ആവർത്തിച്ചു തല കുനിച്ച് പുറത്തായി മടങ്ങുമ്പോൾ, അയാൾ നമ്മോട് പറയാതെ പറഞ്ഞു.” അതെ, ഇത് തെറ്റാണ്. പക്ഷേ തെറ്റ് ചെയ്യാത്തവരായി ആരെങ്കിലുമുണ്ടോ? “എന്തായിരുന്നു കൊഹ്‌ലി പ്രശ്നം? അത് ഒരിക്കലും തികച്ചും ഒരു ടെക്നിക്കൽ പ്രോബ്ലം മാത്രമായിരുന്നില്ല. അയാളുടെ ക്യാരക്ടർ ന്റെ ഒരു ഷെയിഡ് അയാളുടെ ബാറ്റിംഗിലും ഉണ്ടായിരുന്നു. ആ ക്രിക്കറ്റിങ് ഈഗഗോയെയാണ് ബൗളർമാർ തുടർച്ചയായി ചൂഷണം ചെയ്തുകൊണ്ടിരുന്നത്.

സെഞ്ചൂറിയനിലെ ഒന്നാം ടെസ്റ്റ് ഉദാഹരണം നോക്കുക. 85 പന്തിൽ 36 റൺസോടെ ഒരു വലിയ ഇന്നിംഗ്സ് കളിക്കുമെന്ന് പ്രതീക്ഷയിൽ നിന്ന കോഹ്ലിയെ, തുടർച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് നിഗിഡി 67 ആം ഓവർ മെയ്ഡിൻ ആക്കുന്നു.69 ആം ഓവർ എറിയാൻ എത്തിയ നിഗിടി റോബിൻസൺ പറഞ്ഞ ആ സിമ്പിൾ പ്ലാൻ പ്രാവർത്തികമാക്കാൻ തയ്യാറെടുത്തു വന്നതായിരുന്നു. തുടർച്ചയായ രണ്ടു മേയ്ഡൻ ഓവറുകളിൽ അക്ഷമനായി നിൽക്കുന്ന കോഹ്‌ലിയുടെ ക്രിക്കറ്റിങ് ഈഗോയെ പരീക്ഷിച്ച്, അയാളെ ടെമ്പ്റ്റ് ചെയ്യിച്ചു ഓഫ്‌സ്റ്റമ്പിന് പുറത്ത് ഒരു ഫുൾ ലെങ്ത് വൈഡ് ഡെലിവറി.

“Nigidi played on Kohli’s patience and Kohli fall on to the trap unable to played down the ego”.അവിടെയാണ് കേപ്ടൗണിലെ സെഞ്ച്വറിയോളം വിലമതിക്കുന്ന ആ 79 റൺസ് പ്രസക്തമാകുന്നത്. കോഹ്ലി നേരിട്ട റബാഡയുടെ ആദ്യ ഓവർ നോക്കുക. ആ രണ്ടാമത്തെ ഡെലിവറി.. ഓഫ്‌സ്റ്റമ്പിന് പുറത്ത് ഫുൾ ലെങ്ത്തിൽ വൈഡായി വന്ന ആ പന്ത്, മറ്റേതു ദിവസവും കൊഹ്‌ലിയിലെ ക്രിക്കറ്റിങ്‌ ഈഗോ ഒരു ഗ്ലോറി കവർ ഡ്രൈവിനായി ചെയ്‌സ് ചെയ്തേനേം.ജാൻസനും തുടർച്ചയി കൊഹ്‌ലിയെ ഓഫ്‌സ്റ്റമ്പിന് പുറത്ത് പരീക്ഷിച്ചു കൊണ്ടേയിരുന്നു. എന്നാൽ തന്റെ ക്രിക്കറ്റിങ് ഈഗോയെ അടക്കം ചെയ്ത കൊഹ്‌ലി, തന്റെ ഓഫ്‌സ്റ്റമ്പ് എവിടെയാണ് എന്ന കൃത്യമായി ധാരണയിൽ പന്തുകൾ ലീവ് ചെയ്ത് കൊണ്ടേയിരുന്നു.

ക്രിക്കറ്റ് പണ്ഡിതർ ഉയർത്തി കാട്ടിയ സച്ചിന്റെ ടെമ്പ്ലേറ്റ് പോലെ, കവർ ഡ്രൈവുകൾ കളിക്കില്ല എന്ന തീരുമാനം എടുത്ത കൊഹ്‌ലിയെയായിരുന്നില്ല നമ്മൾ കേപ്ടൗണിൽ കണ്ടത്. മറിച്ച്, I will not rush into the cover drive until and unless the ball deserves it” എന്ന് തീരുമാനമെടുത്ത കൊഹ്‌ലിയെ യായിരുന്നു. അയാൾ നേടിയ 12 ബൗണ്ടറികളിൽ, പകുതിയിൽ അധികവും ആ സിഗ്നേച്ചർ ഷോട്ടായിരുന്നു എന്നത് അത് അടിവരയിടുന്നു.A calculated, controlled & measured innings. This innings and approach is an omen.. an omen towards the possible return of that batting maverick.