ലോകകപ്പ് സെമിയിൽ പോലും ബാറ്റ് വീശുന്ന കൗമാരം 😱ലേലത്തിൽ കോടികൾ ഉറപ്പെന്ന് ആരാധകർ

എഴുത്ത് : പ്രണവ് തെക്കേടത്ത്;ആദ്യ മണിക്കൂറിൽ അച്ചടക്കത്തോടെയും കൃത്യതയോടെയും പന്തെറിഞ്ഞ ഓസീസ് ബോളേഴ്സിന് മുന്നിൽ സ്കോർബോർഡിലേക്ക് വലിയ സംഭാവനകൾ നല്കാൻ സാധിക്കാതെ ഓപ്പണേഴ്സ് നടന്നകലുമ്പോൾ,ടീമിന്റെ ഉത്തരവാദിത്തങ്ങൾ പേറി ഷെയ്ക്ക് റഷീദെന്ന വൈസ് ക്യാപ്റ്റനും ,നായകനായ യഷ് ദൂളും ,ബാറ്റ് ചലിപ്പിക്കുന്ന കാഴ്ച്ച ഓരോ ഇന്ത്യൻ ആരാധകരേയും സന്തോഷത്തിലാഴ്ത്തുകയാണ്.

ഒരു തകർച്ചയില്ലെന്ന് ഉപനായകൻ ഉറപ്പിക്കുമ്പോൾ ക്രീസിലെത്തിയ നിമിഷം മുതലേ ഇന്നിങ്സിന് വേണ്ട ടെമ്പോ സമ്മാനിച്ചുകൊണ്ടാണ് നായകൻ ബാറ്റ് വീശുന്നത്‌ ,ഗ്രൗണ്ടിലെ ഓരോ മൂലയിലേക്കും ഷോട്സുകൾ ഉതിർക്കുന്നതിനൊപ്പം ,വിക്കറ്റിനിടയിലെ ഓട്ടം കൊണ്ടും ശ്രദ്ധ നേടുന്ന പെയർ .30 ഓവറുകൾക്ക് ശേഷം മനോഹരമായി accelerate ചെയ്യുന്ന റഷീദ് ,ഓരോ മോശം ബോളും ബൗണ്ടറിയിലേക്ക് പറക്കണമെന്ന നിശ്ചയദാർട്യത്തോടെ ക്രീസിൽ നിലയുറപ്പിക്കുന്ന യഷ് ദൂൾ …

വേൾഡ് കപ്പ് സെമി പോലുള്ളൊരു സമ്മർദം നിറഞ്ഞ ദിനത്തിൽ തകരാത്ത മനസ്സുമായി രണ്ടു പേരും നിർണായക റൻസുകൾ പേരിലാക്കുമ്പോൾ അവരുടെ ആ ടെംപെറമെന്റ് സമ്മാനിക്കുന്നത് അതിരില്ലാത്ത പ്രതീക്ഷകളാണ് .