സ്റ്റമ്പ്സ് തകരുന്ന അപൂർവ്വ കാഴ്ച 😳😳😳തീ തു പ്പി അർഷദീപ് മാജിക്ക് ബൌളിംഗ്!! വീഡിയോ കാണാം

സീസണിലെ മറ്റൊരു തോൽവി ഏറ്റുവാങ്ങി രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ്. ഇന്നലെ നടന്ന ത്രില്ലിംഗ് മാച്ചിൽ 13 റൺസിനാണ് പഞ്ചാബ് കിങ്‌സ് മുംബൈ ടീമിനെ വീഴ്ത്തിയത്. റൺസ് മഴ കണ്ട മാച്ചിൽ പഞ്ചാബ് നേടിയ 214 റൺസിനു മറുപടിയായി മുംബൈ ഇന്ത്യൻസ് പോരാട്ടം 201 റൺസിൽ അവസാനിച്ചു.

ആവേശ പോരാട്ടത്തിൽ റൺസ് പിന്തുടർന്ന് ബാറ്റിംഗ് ഇറങ്ങിയ മുംബൈക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ (44 റൺസ് ), ഗ്രീൻ(67 റൺസ് ), സൂര്യ കുമാർ യാദവ് (57 റൺസ് ) എന്നിവർ പോരാടി എങ്കിലും അവസാന ഓവറുകളിൽ പഞ്ചാബ് ടീം കൃത്യതയോടെ പന്തെറിഞ്ഞു.പഞ്ചാബ് നിരയിൽ പേസർ അർഷദീപ് സിംഗ് നാല് വിക്കറ്റുകൾ വീഴ്ത്തി കയ്യടികൾ നേടി. തുടരെ ഷാർപ്പ് പന്തുകൾ എറിഞ്ഞ അർഷദീപ് സ്റ്റമ്പ്സ് തെറിപ്പിക്കുന്ന കാഴ്ച മനോഹരമായി.

മാച്ചിലെ അവസാന ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ 16 റൺസ് വേണമെന്നിരിക്കെ പേസർ അർഷദീപ് പുറത്തെടുത്തത് അത്ഭുത മികവ്. ഓവറിലെ മൂന്നാം ബോളിൽ തിലക് വർമ്മ സ്റ്റമ്പ്സ് തെറിപ്പിച്ചു താരം നെക്സ്റ്റ് ബോളിൽ സെയിം രീതിയിൽ നെഹാൽ വാധേരയുടെ സ്റ്റമ്പ്സ് തെറിപ്പിച്ചു. തുടരെ രണ്ട് ബോളിൽ സ്റ്റമ്പ്സ് എറിഞ്ഞു തകർത്തു താരം.

 

View this post on Instagram

 

A post shared by Cricket Uncut (@cricketuncut)

Rate this post