അർഷദീപ് ദോസഞ്ജ് ; ലോക വോളിയിലെ ഇന്ത്യൻ സാനിധ്യം

0

ലോകത്തിലെ ഏറ്റവും മികച്ച വോളി ചാംപ്യൻഷിപ്പുകളായ വേൾഡ് കപ്പ്, ഒളിമ്പിക്സ്, നേഷൻസ് ലീഗ് ,യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്, വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ ഇന്ത്യൻ ടീമിനോ ഇന്ത്യയിൽ നിന്നുള്ള ഒരു താരത്തിനോ പങ്കെടുക്കാൻ സാധിക്കുമോ എന്നത് സംശയമുളവാക്കുന്നതൊന്നാണ്. എന്നാൽ ഇന്ത്യയിലെ വോളി ആരാധകർക്ക് അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച താരമാണ് നേഷൻസ് ലീഗിലും, വേൾഡ് കപ്പിലും ,ഏഷ്യൻ ഗെയിംസിലും ഓസ്‌ട്രേലിയൻ ദേശീയ ടീമിന്റെ സെറ്ററായ ഇന്ത്യൻ വംശജൻ അർഷദീപ് ദോസഞ്ജ്.

17 ആം വയസ്സിൽ ന്യൂസീലന്ഡിനെതിരെ ഓസ്‌ട്രേലിയക്കു വേണ്ടി ആദ്യമായി ജേഴ്സിയണിയുന്നത്. 2014 ലെ ഏഷ്യൻ കപ്പ് മുതൽ ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ സ്ഥിരഅംഗമാണ് ഈ 24 കാരൻ. 2018 ൽ ഓസ്‌ട്രേലിയയിൽ നടന്ന നേഷൻസ് ലീഗിൽ ബ്രസീലിനും , പോളണ്ടിനും, അര്ജന്റീനയ്ക്കും എതിരെ സ്വന്തം കുടുംബങ്ങൾക്കും കാണികൾക്കു മുന്നിലും കളിക്കാൻ സാധിച്ചതാണ് ഈ 24 കാരന്റെ മികച്ച നേട്ടം.

1996 ൽ ഓസ്‌ട്രേലിയയിലെ മാൻലിയിൽ ജനിച്ച അർഷദീപ് ദോസഞ്ജ് പഞ്ചാബിൽ വേരുകളുള്ള വോളി താരവുമായ പിതാവ് ജസ്‌കാരൻ സിങ്ങിൽ നിന്നാണ് വോളിയുടെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. സ്കൂൾ കാലഘട്ടത്തിൽ വോളിബാളും, ബാസ്കറ്റ്ബാളും കളിച്ചിരുന്ന ദോസഞ്ജ് 13 ആം വയസ്സിൽ ബോൾഖാം ഹിൽസ് വോളിബോൾ ക്ലബ് ചേരുകയും വോളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുകയും ചെയ്തു. 2013 ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിനുള്ള ഓസീസ് ടീമിൽ ഇടം നേടി . അതിനു ശേഷം ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്കോളർഷിപ്പ് സ്വന്തമാക്കുകയും കൂടുതൽ പരിശീലനത്തിനായി തലസ്ഥാനമായ കാൻബെറയിലേക്ക് മാറുകയും ചെയ്തു.

2013 ൽ ബ്രസീലിൽ നടന്ന അണ്ടർ 23 വേൾഡ് ചാംപ്യൻഷിപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ അംഗമായി. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓസ് സ്പോർട്സ് സ്കോളർഷിപ് ( എ ഐ സ് ) വേണ്ടി ഓസ്‌ട്രേലിയൻ വോളി ലീഗിൽ ജേഴ്സിയണിയുകയും ചെയ്തു. 2014 ൽ ഫിൻലൻഡ്‌ ക്ലബ് ടീം ലക്കാപെയിൽ ചേർന്ന ദോസഞ്ജ് 2014 ലെ വേൾഡ് ലീഗിലും , ഏഷ്യൻ കപ്പിലും ഓസ്‌ട്രേലിയക്കു വേണ്ടി കളത്തിലിറങ്ങി. 2015 ലെ വേൾഡ് ലീഗിലും ,ഏഷ്യൻ അണ്ടർ 23 ചാമ്പ്യൻഷിപ്പിലും, 2016 ലെ ഏഷ്യൻ കപ്പിലും ,2017 ലെ വേൾഡ് ലീഗിലും , ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഓസ്‌ട്രേലിയൻ ടീമിൽ അംഗമായി.

മൂന്നു വർഷത്തിന് ശേഷം സ്വിസ് ക്ലബ് ചനോയിസ് ജെനീവ് വി.ബി.യിലേക്ക് കൂടുമാറി. 2018 ലെ വേൾഡ് ചാമ്പ്യൻഷിപ്പിലും, നേഷൻസ് ലീഗിലും ഓസ്‌ട്രേലിയക്കു വേണ്ടി കളിച്ചു. ഒരു വർഷത്തിന് ശേഷം പോളിഷ് ലീഗിലേക്ക് കൂടുമാറിയ ദോസഞ്ജ് അലുറോൺ സിഎംസി വർത്ത സാവിയേഴ്സിയിലാണ് ചേർന്നത്. യൂറോപ്പിലെ മികച്ച ലീഗുകളിലൊന്നായ പ്ലസ് ലീഗയിൽ എത്തിയതോടെ തന്റെ കഴിവുകൾ തേച്ചു മിനുക്കിയെടുത്ത ദോസഞ്ജ് ക്ലബ്ബിനായി പോളിഷ് കപ്പിലും ,പ്ലസ് ലീഗയിലും മികച്ച പ്രകടനം പുറത്തെടുത്തു .

2019 ലെ വേൾഡ് കപ്പിലും, നേഷൻസ് ലീഗിലും ഓസീസ് ടീമിന്റെ മെയിൻ സെറ്ററായി മാറിയ ദോസഞ്ജ് 204 സെന്റി മീറ്റർ ഉയരം കൊണ്ടും, ഫസ്റ്റ് ടൈം ഷോട്ടുകൾ കൊണ്ടും ,ട്രിക്കി ഡ്രോപ്പുകളാലും ലോകത്തിലെ മികച്ച സെറ്റർമാരുടെ നിരയിലേക്ക് ദോസഞ്ജ് വളർന്നു. രണ്ടു സീസൺ പോളിഷ് ലീഗിൽ കളിച്ചതിനു ശേഷം കോവിഡിന് ശേഷമുള്ള പുതിയ സീസണിൽ ഖത്തർ ലീഗിൽ ഖത്തർ സ്പോർട്സ് ക്ലബ്ബുമായാണ് ദോസഞ്ജ്കരാറിലേർപ്പെട്ടിരിക്കുന്നത്.