തീതുപ്പി അർഷദീപ് സിംഗ്!!! പാക് ഓപ്പണമാരെ മടക്കി താരം ഷോ!!കാണാം വീഡിയോ

ക്രിക്കറ്റ്‌ ലോകത്ത് എല്ലാ കാലത്തും ഇന്ത്യ : പാകിസ്ഥാൻ പോരാട്ടങ്ങൾ സൃഷ്ടിക്കുന്നത് വലിയ ആകാംക്ഷയും ആവേശവും. ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് 2022ലേ ക്ലാസ്സിക്ക് മാച്ചുകളിൽ ഒന്നായ ഇന്ത്യ : പാകിസ്ഥാൻ മത്സരത്തിന് മെൽബൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ തുടക്കം.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തീരുമാനം ശരിവെക്കുന്ന രീതിയിൽ തന്നെയാണ് ന്യൂ ബോളിൽ ഭുവി : അർഷദീപ് സഖ്യം പന്തെറിഞ്ഞത്. ഒന്നാം പന്ത് മുതൽ പിച്ചിൽ നിന്നും ഇന്ത്യൻ പേസർമാർ സ്വിങ് കണ്ടെത്തിയപ്പോൾ പാക് ബാറ്റിംഗ് നിര സമ്മർദ്ദത്തിലായി. ഒന്നാം ഓവറിൽ ഭുവി ആറ് ഡോട്ട് ബോളുകൾ എറിഞ്ഞപോൾ ഐസിസി വേൾഡ് കപ്പ് ചരിത്രത്തിൽ തന്നെ തന്റെ ഫസ്റ്റ് ബോളിൽ തന്നെ യുവ പേസർ അർഷദീപ് വിക്കെറ്റ് വീഴ്ത്തി.

പാക് ക്യാപ്റ്റൻ ബാബർ അസം വിക്കെറ്റ് ആണ് താരം വീഴ്ത്തിയത്. ശേഷം മറ്റൊരു പാക് ഓപ്പണർ കൂടിയായ മുഹമ്മദ്‌ റിസ്വാൻ വിക്കെറ്റ് മനോഹരമായ ബൗൺസറിൽ കൂടി താരം വീഴ്ത്തി. നേരത്തെ കഴിഞ്ഞ ലോകക്കപ്പിൽ ഇന്ത്യൻ ടീമിനെതിരെ പാക് ടീം 10 വിക്കെറ്റ് ജയം നേടിയപ്പോൾ ഇരുവരും തിളങ്ങിയിരുന്നു.