അപ്പുറത്ത് ബുംറയെങ്കിൽ ഇപ്പുറം ഞാനുണ്ട്!! വീണ്ടും സ്റ്റമ്പ്സ് പറത്തി അർഷദീപ് സിങ്

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്റ്റ് ചെയ്യാനുള്ള മികച്ച ഒരു അവസരമായി തന്നെയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് നോക്കി കാണുന്നത്. അതിനാൽ തന്നെ യുവ താരങ്ങളെ വളരെ ശ്രദ്ധയോടെ തന്നെയാണ് ക്യാപ്റ്റൻ രോഹിത്തും ടീമും നോക്കി കാണുന്നത്.

അത്തരത്തിൽ ഇന്ത്യൻ ടീമിന് വളരെ ഏറെ പ്രതീക്ഷകളുള്ള ഒരാളാണ് ഇടംകയ്യൻ പേസർ ആർഷദീപ് സിംഗ്. വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 പരമ്പരയിൽ ഉടനീളം തന്നെ മികച്ച പ്രകടനവുമായി പ്രശംസകൾ നേടിയ താരം ഇന്നലെ തന്റെ മറ്റൊരു മനോഹരമായ സ്പെൽ കാഴ്ചവെച്ചു. ഏതൊരു സമയവും ക്യാപ്റ്റന് വിശ്വസിച്ചു ബോൾ ഏൽപ്പിക്കാൻ കഴിയുന്ന ഒരു പേസർ ആയി ഇതിനകം അർഷദീപ് പേര് സ്വന്തമാക്കി കഴിഞ്ഞു.

ഒന്നാം ടി :20യിൽ രണ്ട് വിക്കെറ്റ് വെസ്റ്റ് ഇൻഡീസ് എതിരെ നേടിയ യുവ പേസർ രണ്ടാം ടി :20യിലും മൂന്നാം ടി :20യിലും ഓരോ വിക്കറ്റും ഇന്നലെ മൂന്ന് വിക്കറ്റുകളുമാണ് വീഴ്ത്തിയത്. ഇന്നലെ രണ്ട് മനോഹര യോർക്കർ ബോളുകളിൽ കൂടി വെസ്റ്റ് ഇൻഡീസ് വാലറ്റത്തെയും അർഷദീപ് സിംഗ് ത കർത്തു. ഇന്നലെ 3.1 ഓവറിൽ 12 റൺസ്‌ മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ അർഷദീപ് വീഴ്ത്തി. വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ജസ്‌പ്രീത് ബുംറക്കൊപ്പം ഇന്ത്യൻ ബൗളിങ്ങിലെ പ്രധാനിയായി യുവ താരം മാറുമെന്ന് ആരാധകർ അടക്കം വിശ്വസിക്കുന്നുണ്ട്.