കേരള വോളിയിലെ അർജുന അവാർഡുകാർ .

0

ഇന്ത്യൻ വോളിബാളിൽ ഏറ്റവും അധികം സംഭാവനകൾ നൽകിയ സംസ്ഥാനമാണ് കേരളം . കേരളത്തിന്റെ ഗ്രാമീണ കളി മൈതാനത്തു നിന്ന് നൂറു കണക്കിന് വോളീബോൾ താരങ്ങൾ ആണ് ഇന്ത്യയുടെ വിവിധ വകുപ്പ് തല ടീമുകൾക്കും ഇന്ത്യൻ ടീം വരെ എത്തിനിൽക്കുന്നത് . ഇത്രയധികം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അർജുന പോലെയുള്ള ദേശീയ അംഗീകാരണങ്ങൾ അർഹതപ്പെട്ട പലർക്കും കിട്ടിയില്ല എന്നുള്ളത് യാഥാർഥ്യമാണ് . കേരളത്തിൽ നിന്ന് എട്ടു കളിക്കാർക്കാണ് ഇതുവരെ അർജുന അവാർഡിന് അർഹരായത് . രണ്ടു വനിതാ താരങ്ങൾക്കും 6 പുരുഷ താരങ്ങളുമാണ് .


1.കെ .സി . ഏലമ്മ – 1975
കേരളത്തിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്നതിനു നിസംശയം പറയാവുന്ന പേരാണ് കെ .സി ഏലമ്മ . കേരളം ജന്മം കൊടുത്തതിൽ വെച്ച ഏറ്റവും മികച്ച വനിതാ താരമാണ് ഏലമ്മ .എഴുപതുകളിൽ ഏലമ്മയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ നാമക്കുഴി സിസ്റ്റേഴ്സ് എന്ന പേരിൽ ഒരു വനിതാ വോളീബോൾ ടീം ഉണ്ടായിരുന്നു .നാമക്കുഴി സ്കൂളിലെ പി.ടി അധ്യാപകൻ ആയിരുന്ന ജോർജ് വര്ഗീസ് ആണ് ടീം രൂപീകരിച്ചത് . ഏലമ്മയുടെ നേതൃത്വത്തിൽ ആണ് 1972 ൽ ജംഷെദ്‌പൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം ചൂടിയത് . കേരളം പോലീസിൽ നിന്നും superintendent of police (sp) ആയിരിക്കുമ്പോഴാണ് വിരമിക്കുന്നത് . കേരളത്തിൽ നിന്ന് ആദ്യമായി അർജുന അവാർഡ് നേടുന്ന വനിതാ വോളീബോൾ താരമാണ് ഏലമ്മ . വോളീബോൾ നൽകിയ സംഭാവനകൾ പരിഗണിച്ചു 1975 ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.


2 . ജിമ്മി ജോർജ് – 1976
ഇന്ത്യയിൽ വോളീബോൾ ആമുഖം ആവശ്യമില്ലാത്ത പ്രിതിഭ . ഇന്ത്യൻ വോളീബോൾ പകരം വെക്കാനില്ലാത്ത അത്ഭുത പ്രതിഭ.1955 ൽ കണ്ണൂർ ജില്ലയിലെ പേരാവൂർ ആയിരുന്നു ജനനം . ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ പ്ലയെർ ജിമ്മി ജോർജ് ആയിരുന്നു . യൂറോപ്പിലെ പ്രൊഫഷണൽ ലീഗിൽ കളിച്ച ആദ്യ ഇന്ത്യൻ താരവും ജിമ്മിയായിരുന്നു .16 ആം വയസ്സിൽ കേരളം ടീമിൽ ഇടം നേടിയ ജിമ്മി .1974 ൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിച്ചു . അതിനു ശേഷം കേരളം പോലീസ് വോളി ടീമിൽ ജോയിൻ ചെയ്തു . 1979 മുതൽ 3 വര്ഷം അബു ദാബി സ്പോർട്സ് ക്ലബിന് വേണ്ടിയും, 1982 മുതൽ 1987 വരെ ഇറ്റാലിയൻ ലീഗിലും കളിച്ചു . 1974 ,1978 , 1986 മൂന്ന് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ജേർസി അണിഞ്ഞു .1986 ലെ ഏഷ്യാഡിൽ മൂന്നാം സ്ഥാനം നേടി . 1976 ൽ 21 ആം വയസ്സിൽ ആണ് ജിമ്മി അർജുന അവാർഡിന് അർഹനാവുന്നത് .