അയ്യോ ഇത് എപ്പോൾ 😳😳ദൈവ പുത്രനെ നായ ക ടിച്ചു 😳😳വെളിപ്പെടുത്തി അർജുൻ

മുംബൈ ഇന്ത്യൻസ് സ്റ്റാർ ബോളർ അർജുൻ ടെണ്ടുൽക്കറെ നായ കടിച്ചു. മുംബൈ ഇന്ത്യൻസ് പുറത്തുവിട്ട വീഡിയോയിലാണ് അർജുൻ ടെണ്ടുൽക്കറെ നായ കടിച്ചതായി പറയുന്നത്. അതിനാൽതന്നെ മുംബൈയുടെ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ അർജുൻ കളിച്ചിരുന്നില്ല. മത്സരത്തിന് ഒരു ദിവസം മുൻപാണ് തന്നെ നായ കടിച്ചത് എന്നാണ് അർജുൻ പറഞ്ഞത്. കഴിഞ്ഞ വർഷങ്ങളിൽ മുംബൈ ഇന്ത്യൻസിന്റെ നിരയിൽ ഉണ്ടായിരുന്നെങ്കിലും മൈതാനത്തിറങ്ങി ടീമിനായി കളിക്കാൻ അർജുന് സാധിച്ചിരുന്നില്ല. എന്നാൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ അർജുന് അവസരങ്ങൾ മുംബൈ നൽകി. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം തന്നെയായിരുന്നു അർജുൻ ടെണ്ടുൽക്കർ കാഴ്ചവച്ചത്. എന്നാൽ പിന്നീട് ആരോഗ്യ പ്രശ്നങ്ങളും മറ്റും മൂലം അർജുന് ടീമിൽ നിന്നും മാറി നിൽക്കേണ്ടി വന്നു.

ഇതുവരെ 2023 ഐപിഎല്ലിൽ 4 മത്സരങ്ങൾ മാത്രമാണ് അർജുൻ മുംബൈ ഇന്ത്യൻസിനായി കളിച്ചത്. ഇതിൽ നിന്നും മൂന്ന് വിക്കറ്റുകൾ അർജുൻ സ്വന്തമാക്കുകയുണ്ടായി. എന്നാൽ സീസണിലെ അവസാന മത്സരങ്ങളിൽ മുംബൈക്കായി പോരാട്ടത്തിനിറങ്ങാൻ അർജുന് സാധിച്ചിരുന്നില്ല. ഇതിൽ നായ കടിച്ചത് ഒരു കാരണമായി മാറിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. മുംബൈ ഇന്ത്യൻസിന്റെ പരിശീലന സെഷനിടയുള്ള ഒരു വീഡിയോയിലാണ് അർജുൻ ടെണ്ടുൽക്കർ ഇക്കാര്യം അറിയിച്ചത്.

മുംബൈയുടെ പരിശീലന സെഷനിടയിൽ തങ്ങളുടെ സഹതാരങ്ങളുമായി സംസാരിക്കുന്ന അർജുൻ ടെണ്ടുൽക്കറാണ് വീഡിയോയുടെ ഹൈലൈറ്റ്. ഇതിനിടെ അർജുൻ യുദ്ധവിർ സിംഗിന്റെ അടുത്തെത്തുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്നു. ഈ സമയത്താണ് തന്നെ ഒരു ദിവസം മുൻപ് നായ കടിച്ചതിനെ പറ്റി അർജുൻ സംസാരിക്കുന്നത്. എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും തന്നെ അർജുൻ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല മുംബൈ ഇന്ത്യൻസ് ഇതേ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല. മുംബൈയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനം തന്നെയായിരുന്നു അർജുൻ കാഴ്ചവച്ചത്.

മുംബൈയുടെ ഗുജറാത്തിനെതിരായ മത്സരത്തിൽ രണ്ടോവറുകളിൽ കേവലം 9 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് അർജുൻ നേടിയിരുന്നു. എന്നാൽ ശേഷം മുംബൈയുടെ ടീമിൽ അർജുന് ഇടംപിടിക്കാൻ സാധിച്ചില്ല. നിലവിൽ ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ച മുംബൈ 7 മത്സരങ്ങളിൽ വിജയം കണ്ടു. നാലാം സ്ഥാനത്താണ് മുംബൈ നിൽക്കുന്നത്. എന്നിരുന്നാലും അവസാന മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ മുംബൈയ്ക്ക് പ്ലേയോഫ് സ്ഥാനം ഉറപ്പിക്കാൻ സാധിക്കൂ. ലക്നൗവിനോടെറ്റ 5 റൺസിന്റെ പരാജയമാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.

5/5 - (1 vote)