രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറി 😳😳ഞെട്ടിച്ചു ദൈവപുത്രൻ

സച്ചിൻ ടെണ്ടുൽക്കറുടെ പാത പിന്തുടർന്ന് അരങ്ങേറ്റ രഞ്ജി ട്രോഫി മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി മകൻ അർജുൻ ടെണ്ടുൽക്കർ. ഓൾറൗണ്ടറായ അർജുന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആണ് ഇത്. സച്ചിനെ പോലെ തന്നെ മുംബൈക്ക് വേണ്ടിയാണ് അർജുനും ആഭ്യന്തര മത്സരങ്ങളിൽ കളിച്ചു തുടങ്ങിയത്. സയ്യിദ് മുസ്താഖ് അലി ടി20 ടൂർണമെന്റിൽ അർജുൻ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

എന്നാൽ, മുംബൈ ക്രിക്കറ്റ് ടീമിൽ മതിയായ അവസരങ്ങൾ ലഭിക്കാതെ വന്നതോടെ, അർജുൻ ഗോവ ക്രിക്കറ്റ് ടീമിലേക്ക് മാറുകയായിരുന്നു. നിലവിൽ രഞ്ജി ട്രോഫിയിൽ, ഗോവക്ക് വേണ്ടിയാണ് അർജുൻ കളിക്കുന്നത്. രണ്ടാം ദിവസം പുരോഗമിക്കുന്ന, ഗോവ – രാജസ്ഥാൻ മത്സരത്തിലാണ് അർജുൻ സെഞ്ച്വറി നേടിയത്. അർജുന്റെ അരങ്ങേറ്റ മത്സരം ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. മത്സരത്തിൽ ഗോവ 201-5 എന്ന നിലയിൽ നിൽക്കുമ്പോഴാണ്, ആറാമനായി അർജുൻ ക്രീസിൽ എത്തിയത്.

178 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം 100* റൺസെടുത്ത അർജുൻ ഇപ്പോഴും ക്രീസിൽ തുടരുന്നു. 1988-ൽ, 15 വയസ്സുള്ളപ്പോൾ ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സച്ചിൻ സെഞ്ച്വറി നേടിയിരുന്നു. 34 വർഷങ്ങൾക്ക് ശേഷം, ഗോവ ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ പിതാവിനെ അനുകരിക്കാൻ അർജുന് കഴിഞ്ഞു. അർജുൻ ടെണ്ടുൽക്കറും പ്രഭുദേശായിയും ചേർന്ന് 200+ കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഗോവയെ മുന്നോട്ടു നയിക്കുകയാണ്.

23-കാരനായ അർജുൻ ടെണ്ടുൽക്കർക്ക് താരനിബിഡമായ മുംബൈ ക്രിക്കറ്റ് ടീമിൽ മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഗോവ ക്രിക്കറ്റ് ടീമിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന കാര്യം ഉറപ്പാണ്. ലഭിക്കുന്ന അവസരങ്ങളിൽ ഇതുപോലെ മികവ് തെളിയിക്കാൻ സാധിച്ചാൽ, തീർച്ചയായും ദേശീയ സെലക്ടർമാരുടെ ശ്രദ്ധയിലും ഈ ഓൾറൗണ്ടർ ഇടം പിടിക്കും. പ്രത്യേകിച്ച്, ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർമാർ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കുറവായതിനാൽ തന്നെ അർജുന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുന്നതിന് വേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല.

Rate this post