അർജുനും ശിഖയും ഒന്നായി! ഇത് ഞങ്ങളുടെ പുതിയ തുടക്കം! വിവാഹചിത്രങ്ങളുമായി കരിക്കിലെ അർജുൻ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട വെബ്സീരീസാണ് കരിക്ക്. അതിലേറെ പ്രിയപ്പെട്ടതാണ് അതിലെ താരങ്ങൾ.ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇവർ ഇടം പിടിച്ചിട്ടുണ്ട്. അതിലെ പ്രധാനികളിൽ ഒരാളായ അർജുൻ രത്തൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തന്റെ പ്രിയതമക്കൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെക്കുകയാണ്. താരങ്ങൾ ഉൾപ്പടെ നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.

ശിഖ മനോജാണ് വധു. വടകര സ്വദേശിനിയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങ്. ഇവരുടെ പ്രണയവിവാഹമാണ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിവാഹനിശ്ചയം. അർജുൻ വൈറ്റില കണിയാമ്പുഴ സ്വദേശിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തി എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛൻ റിട്ട. നേവൽ ബേസ് ഉദ്യോഗസ്ഥന്നാണ്.

കരിക്കിലൂടെയാണ് അർജുൻ കൂടുതൽ ജനശ്രദ്ധ നേടിയത്. വളരെ രസകരമായൊരു വെബ്സീരീസ് ആണ് കരിക്ക്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കരിക്കിന്റെ വളർച്ച. ഇന്ന് എട്ട് മില്യനോളം സബ്സ്ക്രൈബ്ഴ്സും അതിലേറെ ആരാധകരുമാണ് കരിക്ക് ടീമിന്. അതിലെ എപിസോഡുകൾ ക്ഷണനേരം കൊണ്ടാണ് താരംഗമായി മാറാറുള്ളത്. പുതിയ എപ്പിസോഡ് വരാൻ വൈകും തോറും ആരാധകർ അക്ഷമരാവാറുണ്ട്. അത്രയേറെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്, പ്രത്യേകിച്ച് ചെറുപ്പകാരുടെ.

അർജുൻ കരിക്കിൽ മാത്രമല്ല ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിഥുൻ മാനുവൽ ചിത്രമായ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, ട്രാൻസ് എന്നിങ്ങനെ. അർജുൻ വളരെ നല്ലൊരു അഭിനേതാവാണ്. ഇൻസ്റ്റാഗ്രാമിൽ വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട് അതിനു താഴെ പുതിയൊരു തുടക്കം എന്ന അടിക്കുറിപ്പിട്ടിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. തുളസിമാലയണിഞ്ഞു സന്തോഷത്തോടെ ചിരിച്ചു നിൽക്കുന്ന ചിത്രമാണ് അർജുൻ പോസ്റ്റ്‌ ചെയ്തത്. ഇവരുടെ എൻഗേജ്മെന്റ് ചിത്രം നേരത്തെ വൈറൽ ആയിരുന്നു. കല്യാണമൊക്കെ അവിടെ നിൽക്കട്ടെ, നിങ്ങളുടെ പുതിയ എപ്പിസോഡ് എപ്പോഴാണ് ഇറങ്ങുന്നത് എന്നായിരുന്നു കമന്റ്‌ ബോക്സിൽ ആരാധകർ കൂടുതലും ചോദിച്ചിട്ടുള്ളത്.