ബാംഗ്ലൂർ പ്രാർത്ഥിച്ചു ദൈവപുത്രൻ എത്തുന്നു 😱😱അരങ്ങേറ്റത്തിനൊരുങ്ങി അർജുൻ!! ആകാംക്ഷയിൽ ക്രിക്കറ്റ്‌ ലോകം

ഐപിൽ പതിനഞ്ചാം സീസൺ ലീഗ് സ്റ്റേജ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തി കഴിഞ്ഞു. നാളെ നടക്കുന്ന പഞ്ചാബ് കിങ്‌സ് : ഹൈദരാബാദ് മത്സരത്തോടെ ഈ സീസണിലെ ആദ്യത്തെ റൗണ്ട് കളികൾ എല്ലാം തന്നെ അവസാനിക്കുകയാണ്. പ്ലേഓഫിലേക്ക് ഗുജറാത്ത് ടൈറ്റൻസ്, ലക്ക്നൗ, രാജസ്ഥാൻ റോയൽസ് ടീമുകൾ ഇതിനകം സ്ഥാനം നേടിയപ്പോൾ പ്ലേഓഫിലേക്ക് ഇടം നേടുന്ന നാലാമത്തെ ടീം ഏതെന്നെതാണ്‌ പ്രധാന സസ്പെൻസ്.

ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ് :ഡൽഹി ക്യാപിറ്റൽസ് മത്സരം അതിനാൽ തന്നെ ക്രിക്കറ്റ്‌ ലോകത്ത് അടക്കം ആകാംക്ഷ നിറക്കുകയാണ്. ഇന്നത്തെ കളിയിൽ ജയിച്ച് പ്ലേഓഫിലേക്ക് ഇടം നേടാൻ റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ടീം ലക്ഷ്യം ഇടുമ്പോൾ വളരെ നിരാശ മാത്രം ലഭിച്ച ഈ ഐപിൽ സീസണിൽ ഒരു അഭിമാന ജയമാണ് മുംബൈയുടെ ടാർജറ്റ്‌. അതേസമയം മുംബൈ ജയിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു ടീം ബാംഗ്ലൂർ ആണ്. മുംബൈ ഇന്നത്തെ കളി ജയിച്ചാൽ ബാംഗ്ലൂർ ടീം പ്ലേഓഫ് യോഗ്യത സ്വന്തമാക്കും.

ഇന്നത്തെ ബാംഗ്ലൂർ എതിരായ കളിയിൽ അനവധി മാറ്റങ്ങൾ പ്ലേയിംഗ്‌ ഇലവനിൽ കൊണ്ടുവരാൻ മുംബൈ ഇന്ത്യൻസ് ടീം ആഗ്രഹിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ട്‌ അടക്കം പുറത്തുവരുന്നുണ്ട്. ടീമിലെ സീനിയർ താരങ്ങൾക്ക് അടക്കം അവസാന കളിയിൽ വിശ്രമം നൽകി പകരം യുവ താരങ്ങൾക്ക് അവസരം നൽകാനാണ് മുംബൈ ടീം ആഗ്രഹിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത്.

ഇന്നത്തെ കളിയിൽ ഏറ്റവും അധികം ആകാംക്ഷ നിറക്കുന്നത് സച്ചിൻ ടെൻഡൂൽക്കറുടെ മകൻ അർജുൻ മുംബൈ ടീമിലേക്ക് അവസരം ന്നെടുമോ എന്നുള്ള ചോദ്യം തന്നെയാണ്. കഴിഞ്ഞ ലേലത്തിൽ മൂപ്പത് ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസ് ടീം സ്വന്തമാക്കിയ യുവ ആൾറൗണ്ടർ അരങ്ങേറ്റം ഇന്ന് സംഭവിക്കുമെന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്.

Rate this post