അയാളുടെ കരിയർ നിങ്ങൾ നശിപ്പിക്കുന്നു 😱😱മുംബൈക്ക് എതിരെ ആരാധകർ

ഏറ്റവും കൂടുതൽ തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് ഇപ്പോൾ കടന്നു പോയത്. ടൂർണമെന്റിലെ ആദ്യ 8 മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ്, പട്ടികയിൽ പത്താം സ്ഥാനക്കാരായിയാണ് സീസൺ പൂർത്തിയാക്കിയത്.

മത്സരഫലങ്ങൾ തുടർച്ചയായി എതിരായതുകൊണ്ടുതന്നെ നിരവധി യുവതാരങ്ങൾക്ക് ഉൾപ്പെടെ അവസരം നൽകിയ മുംബൈ ഇന്ത്യൻസ് വ്യത്യസ്ഥ കോമ്പിനേഷനുകളും പരീക്ഷിച്ചു.അപ്പോഴും ടീമിലെ യുവ ഫാസ്റ്റ് ബൗളറും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനുമായ അർജുൻ ടെണ്ടുൽക്കറിന് ഒരു മത്സരത്തിൽ പോലും മുംബൈ അവസരം നൽകിയില്ല എന്നത് ശ്രദ്ധേയമാണ്. മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റം കുറിക്കാൻ രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലും അർജുന് അവസരം ലഭിച്ചില്ല എന്നത് മുംബൈ ഇന്ത്യൻസ് ആരാധകരെ തന്നെ പ്രകോപിതരാക്കി.

കഴിഞ്ഞ സീസണിലും മുംബൈ ഇന്ത്യൻസ് താരമായ അർജുനെ, ഐപിഎൽ 2022 മെഗാ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് വീണ്ടും സ്വന്തമാക്കിയത്. എന്നാൽ, കഴിഞ്ഞ സീസണിൽ അർജുന് ഒരു മത്സരത്തിൽ പോലും അവസരം നൽകാതിരുന്ന മുംബൈ ഇന്ത്യൻസ്, തീർച്ചയായും ഈ സീസണിൽ അർജുന് ഒരു അവസരം നൽകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ലീഗ് ഘട്ടത്തിലെ അവസാന മത്സരമായ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരുന്നുവെങ്കിലും അർജുന് അവസരം നൽകാൻ മുംബൈ മാനേജ്മെന്റ് മടിച്ചു.

ഈ സാഹചര്യത്തിലാണ് മുംബൈ ഇന്ത്യൻസ് ആരാധകർ തന്നെ സോഷ്യൽ മീഡിയയിൽ പരസ്യമായി രംഗത്തുവന്നത്. 18-ഉം 19-ഉം വയസ്സ് പ്രായമുള്ള യുവ താരങ്ങൾക്ക് വരെ അവസരങ്ങൾ നൽകിയപ്പോൾ 22കാരനായ അർജുനെ എന്തിനാണ് എടുത്തുവച്ചിരിക്കുന്നത് എന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്. വഴിയിലൂടെ പോകുന്ന കളിക്കാർക്കെല്ലാം അവസരം നൽകിയിട്ടും തങ്ങളുടെ ഇതിഹാസ പുത്രന് മുംബൈ ഒരു അവസരം നൽകിയില്ല എന്ന് മറ്റൊരു ആരാധകൻ പ്രതികരിച്ചു.

Rate this post