അമ്പലത്തിലെ അതീവ രുചികരമായ അരവണ പായസം ഇനി വീട്ടിലുണ്ടാക്കാം..😍ഇത്ര എളുപ്പമായിരുന്നോ..👌🏻|Aravana Payasam Recipe

Aravana Payasam Recipe Malayalam : ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ പായസം കഴിക്കാനായി കൊതിയോടെ കാത്തിരിക്കുന്നവരാണ് നമ്മളെല്ലാവരും…എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് അരവണ പായസം പക്ഷേ ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് എന്നുള്ളത് ആരും അധികം ചിന്തിച്ചിട്ടില്ല എല്ലാവരും മണ്ഡലകാലം ആകുമ്പോൾ കാത്തിരിക്കും ശബരിമലയിൽ പോയി വരുന്ന ആരെങ്കിലും ഈ ഒരു പായസം കൊണ്ടുവന്നിരുന്നെങ്കിൽ എന്ന് കൊതിയോടുകൂടി ചിന്തിച്ചിരിക്കാത്ത ആരുമില്ല.

അരവണ പായസം വീട്ടിൽ എങ്ങനെ തയ്യാറാക്കാം ഇത് വളരെ എളുപ്പമാണ്. അതിനായി ആദ്യം ചെയ്യേണ്ടത് ചുവന്ന അരി നന്നായിട്ട് കഴുകി വൃത്തിയാക്കി വെള്ളമൊക്കെ കളഞ്ഞ് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് നെയ്യൊഴിച്ചു അതിലേക്ക് ചേർത്ത് നന്നായിട്ടൊന്ന് ഫ്രൈ ചെയ്തെടുക്കുക ഫ്രൈ ചെയ്തതിനുശേഷം കുറച്ചു വെള്ളത്തിൽ വേകിക്കുക, അതിലേക്ക് ശർക്കരപ്പാനി ഉരുക്കി അരിച്ച് ഒഴിച്ച് കൊടുക്കാം.

ശർക്കരപ്പാനിയും അരിയും നന്നായി വെന്തു തുടങ്ങുമ്പോൾ അതിലേക്ക് നെയ്യ് ചേർത്തു കൊടുത്തു കൊണ്ടിരിക്കാം നെയ്യ്ആവശ്യത്തിന് ചേർത്ത് അതിലേക്ക് തേങ്ങാക്കൊത്ത് നെയിൽ വറുത്തതും കൂടി ചേർത്തു കൊടുക്കാം. കറക്റ്റ് പാകത്തിനായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് സൂക്ഷിക്കാവുന്നതാണ് വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു അരവണ പായസം ചുവന്ന അരി ഒരു മുക്കാൽ ഭാഗം വെന്ത ശേഷം മാത്രമേ ശർക്കരപ്പാനി ചേർക്കാൻ പാടുള്ളൂ.

നെയ്യ് നന്നായിട്ട് ഒന്ന് വറുത്ത് കഴിയുമ്പോൾ കുറച്ചു വെള്ളമൊഴിച്ച് വേവിക്കുന്നതും നന്നായിരിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്ക് ആരവണ പായസം തയ്യാറാക്കി എടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Recipes nest.

Rate this post