ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ; ആ ദിവ്യ മുഹൂർത്തത്തെ കുറിച്ച് മനസ്സ് തുറന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം അപ്സരത്നാകരൻ..!! | apsara dream come true malayalam

apsara dream come true malayalam : പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരുപിടി മലയാള സീരിയൽ താരങ്ങളിൽ പ്രമുഖ സ്ഥാനം നേടിയ വ്യക്തിയാണ് അപ്സരരത്നാകരൻ. സാന്ത്വനം പരമ്പരയിലൂടെയാണ് താരം ജനപ്രീതി നേടുന്നത്. സാന്ത്വനം കുടുംബത്തിലെ കൊച്ചു പിണക്കങ്ങൾക്കും പരിഭവങ്ങൾക്കും കാരണമാകുന്ന ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ജയന്തിയുടെ കുശുമ്പും കുറുമ്പും മലയാളികളും ആസ്വദിക്കുന്നുണ്ട്.

ആരാധകരോട് വളരെ അടുത്ത് സ്നേഹം കാണിക്കുന്ന സ്വഭാവമാണ് അപ്സരയുടേത്. പരമ്പരയിലെ യാതൊരു നെഗറ്റിവിറ്റിയും ജീവിതത്തിലേക്ക് കടക്കുമ്പോൾ അപ്സരയ്ക്കില്ല. താരത്തിന്റെ വ്യത്യസ്ത മാറുന്ന അഭിനയ ശൈലി തന്നെയാണ് പ്രേക്ഷകർക്കിടയിൽ ഇത്ര സ്വീകാര്യത ഉണ്ടാക്കിയത്. അടുത്തിടെയാണ് താരത്തിന് വിവാഹം കഴിഞ്ഞത്. ആൽബി ഫ്രാൻസിസ് ആണ് ഭർത്താവ്.

ടെലിവിഷൻ മേഖലയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ആൽബി.അപ്സര അഭിനയിച്ച ഒരു ടെലിവിഷൻ ഷോയുടെ സംവിധായകൻ കൂടി ആയിരുന്നു ആൽബി.അങ്ങനെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുടെ തുറന്നു പറയാറുണ്ട്. യൂട്യൂബ് വീഡിയോയും ഇൻസ്റ്റഗ്രാം വീഡിയോയും ആയി ഇരുവരും പ്രേക്ഷകർക്ക് മുന്നിലെ സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ താൻ ആഗ്രഹിച്ച ഏറ്റവും വലിയ ഒരു സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് അപ്സര. ആഗ്രഹം എന്താണെന്ന് യാത്രക്കിടയിലാണ് താരം പറയുന്നത്. തന്റെ യൂട്യൂബിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. മൂകാംബിക ദേവിയെ കണ്ടു വണങ്ങുക എന്നത് വർഷങ്ങളായുള്ള താരത്തിന്റെ ആഗ്രഹമായിരുന്നു. ഇപ്പോൾ അത് സാധ്യമാകാൻ പോവുകയാണ്. ഈ യാത്രയുടെ വിശദമായ വീഡിയോയാണ് താരം യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആൽബി ഫ്രാൻസിസും, അദ്ദേഹത്തിന്റെ സഹോദര കുടുംബവും യാത്രയിൽ താരത്തിന് ഒപ്പമുണ്ട്. ഒന്നിച്ച് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതും, യാത്രയിൽ ഉണ്ടാകുന്ന സംഭവങ്ങളും,എല്ലാം വിശദമായിത്തന്നെ ആരാധകരെ താരം അറിയിക്കുന്നുണ്ട്.

Rate this post