സാന്ത്വനം ജയന്തിയുടെ പുതിയ വിശേഷം കണ്ടോ? ഈ കുഞ്ഞ് ഏതെന്ന് ചോദിച്ച് പ്രേക്ഷകർ…കുഞ്ഞിന്റെ മാമോദീസ വിഡിയോ പങ്ക് വെച്ച് അപ്സര..!!|APSARA ALBY

ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് പ്രേക്ഷകരുടെ ഇഷ്ടതാരം അപ്സര. മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി അപ്സര രത്നാകരൻ. സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന ഒരൊറ്റ കഥാപാത്രം മതി അപ്സരയെ മലയാളികൾക്ക് പരിചയപ്പെടുത്താൻ. കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ അപ്സര തന്റേതായ ഒരു ഇടം നേടിയിട്ടുണ്ട്. അപ്സരയുടെ വിവാഹം ഈ അടുത്തകാലത്താണ് കഴിഞ്ഞത്.

സംവിധായകനും അഭിനേതാവുമായ ആൽബിയാണ് അപ്സരയെ വിവാഹം ചെയ്തത്. ഒരു പ്രണയവിവാഹമായിരുന്നു ഇവരുടേത്. വളരെ ആഡംബരമായി നടത്തിയ വിവാഹത്തിൽ ഒരുപാട് താരങ്ങൾ പങ്കെടുത്തിരുന്നു. എപ്പോഴും സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള താരങ്ങളാണ് അപ്സരയും ആൽബിയും. തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി പ്രേക്ഷകരോട് പങ്കുവെക്കാറുമുണ്ട് ഇരുവരും. ഇപ്പോൾ അപ്സര പുതിയ തങ്ങളുടെ വിശേഷം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ്.

കുഞ്ഞിന്റെ മാമോദിസ വീഡിയോ ആണ് ഇത്. ഞങ്ങളുടെ കുഞ്ഞിന്റെ മാമോദിസ എന്ന തലക്കെട്ട് കൊടുത്താണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ആൽബിയും അപ്സരയും കുഞ്ഞിനെ പിടിച്ചിട്ടുള്ള ഫോട്ടോയും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ആൽബിയുടെ അനിയന്റെ കുഞ്ഞായ ഫാബിയോ അജി എന്ന കുഞ്ഞിമോന്റെ മാമോദിസ ചടങ്ങാണ് താരം പങ്കുവെച്ചത്. ഞങ്ങളുടെ വീട്ടിലെ കുഞ്ഞുവാവയുടെ മാമോദിസ ചടങ്ങാണ് ഇന്ന് നടക്കുന്നത്, ഈ ദിവസം ഞങ്ങൾക്ക് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിവസമാണ് എന്നാണ് ആൽബി പറഞ്ഞിട്ടുള്ളത്.

അപ്സര ആൽബി എന്ന യൂട്യൂബ് ചാനലിലാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയിൽ ആൽബിയുടെയും അപ്സരയുടെയും കുടുംബം മുഴുവനുമുണ്ട്. വീഡിയോയിലൂടെ തങ്ങളുടെ ഒരു ദിവസം മുഴുവനും താരം പങ്കുവെച്ചിരിക്കുകയാണ് . എല്ലാവരും വളരെ സന്തോഷത്തോടെയാണ് മാമോദിസ ചടങ്ങിൽ പങ്കെടുത്തത്. കുടുംബം മുഴുവനും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിട്ടുള്ളത്. അപ്സര പങ്കുവെച്ച വീഡിയോ വളരെ വേഗത്തിൽ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.. ഒരുപാട് ആളുകളാണ് അപ്സരക്കും ആൽബിക്കും കുഞ്ഞുവാവയ്ക്കും ആശംസകളുമായി എത്തിയിട്ടുള്ളത്.

Rate this post