ഫിഫ്റ്റി എനിക്ക് വേണ്ട നീ സെഞ്ച്വറി അടിക്കെടാ ചെക്കാ 😳😳സഞ്ജു പ്രവർത്തിക്ക് കയ്യടിച്ചു ക്രിക്കറ്റ്‌ ലോകം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എതിരായ വളരെ പ്രധാനപെട്ട മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. കൊൽക്കത്ത ടീമിനെ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തകർത്ത റോയൽസ് ടീം 9 വിക്കെറ്റ് ജയവും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കും എത്തി.

മത്സരത്തിൽ റോയൽസ് ജയത്തിൽ നിർണായകമായത് ജൈസ്വാൾ മാസ്സ് 98 റൺസ് ഇന്നിങ്സ് ആണ്.കൊൽക്കത്തൻ ബോളർമാർക്കുമേൽ ജെയ്‌സ്വാൾ നിറഞ്ഞാടുകയുണ്ടായി.മത്സരത്തിൽ 47 പന്തുകളിൽ 98 റൺസാണ് ജെയ്‌സ്വാൾ നേടിയത്. ജെയിസ്വാളിന്റെ ഇന്നിങ്സിൽ 13 ബൗണ്ടറീകളും 5 സിക്സറുകളും ഉൾപ്പെട്ടു. ജെയ്‌സ്വാളിന് മികച്ച പിന്തുണ നൽകിയ സഞ്ജു സാംസൺ മത്സരത്തിൽ 29 പന്തുകളിൽ 48 റൺസ് നേടുകയുണ്ടായി. സഞ്ജുവിന്റെ ഇന്നിങ്സിൽ 2 ബൗണ്ടറീകളും 5 സിക്സറുകളും ഉൾപ്പെട്ടു. ഇരുവരും നിറഞ്ഞാടിയ മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് രാജസ്ഥാനെ തേടിയെത്തിയത്. മത്സരത്തിൽ 41 പന്തുകൾ ബാക്കിനിൽക്കവെയായിരുന്നു രാജസ്ഥാന്റെ ഈ തകർപ്പൻ വിജയം.

എന്നാൽ സഞ്ജു സാംസൺ ഒരു പ്രവർത്തിയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തിൽ കയ്യടികൾ നേടുന്നത്.ജനഹൃദയങ്ങളിൽ ഇടംപിടിച്ച സഞ്ജുവിന്റെ ഈ ഒരു അപ്പൂർവ്വ പ്രവർത്തി വീഡിയോ അടക്കം വൈറൽ ആണ് ഇപ്പോൾ.മത്സരം അവസാനം ജയിക്കാം വെറും മൂന്ന് റൺസ് ആണ് രാജസ്ഥാൻ ടീമിന് ആവശ്യമായി ഇരുന്നത്.ക്രീസിൽ 48 റൺസ്സുമായി സഞ്ജു സാംസൺ. എതിർ സൈഡിൽ 94 റൺസുമായി ജെയിസ്വാൾ . അടുത്ത ഓവറിൽ പന്തിൽ ഒരു സിക്സർ നേടിയാൽ ജൈസ്സ്വാളിന് സെഞ്ചുറി നേടാൻ സാധിക്കും എന്ന കൃത്യമായ ഉറപ്പുള്ള സഞ്ജു സാംസൺ അവസാന ബോളിൽ സ്പിൻ ബൗളർ എറിഞ്ഞ വൈഡ് വരെ തടഞ്ഞു.കൊൽക്കത്ത സ്പിൻ ബൗളർ വൈഡ് ലേക്ക് നീങ്ങിയ ബോൾ വളരെ അതിവിദഗ്ധമായി തടയുകയും ജെയിസ്വാളിന് അടുത്ത ഓവറിൽ സിക്സർ നേടി സെഞ്ചുറി പൂർത്തീകരിക്കാൻ അവസരം ഒരുക്കകയും സഞ്ജു ചെയ്തു.

വൈഡ് ആകാതെ തടഞ്ഞ ശേഷം നീ സിക്സ് നേടി സെഞ്ച്വറി നേടൂ മാൻ എന്നുള്ള ക്യാപ്റ്റൻ സഞ്ജു സാംസൺ ആംഗ്യം വളരെ ഏറെ ശ്രദ്ധ നെടി

 

5/5 - (2 votes)