എന്റെ മോൻ മറ്റ് കുഞ്ഞുങ്ങളെ പോലെയല്ല…അവൻ ഇങ്ങനെയാണ്…വൈകുന്നേരങ്ങളിൽ അവൻ ഇങ്ങനെ…കുഞ്ഞിന്റെ വിശേഷങ്ങളുമായി അനുശ്രീ…!! | Anusree Aarav

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനുശ്രീ. ചെറിയ പ്രായം മുതലേ മലയാളം സീരിയലുകളിലൂടെയും ആൽബം പാട്ടുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ അനുശ്രീക്ക് വളരെ പെട്ടന്ന് കഴിഞ്ഞിരുന്നു. താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തകളായിരുന്നു. അനുശ്രീയുടേത് ഒരു പ്രണയവിവാഹമായിരുന്നു. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷ്‌ ആണ് അനുശ്രീയെ വിവാഹം ചെയ്തത്.

എന്നാൽ ഇരുവരുടെയും ജീവിതത്തിൽ ഇപ്പോൾ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് രണ്ടുപേരും വേർപിരിഞ്ഞാണ് ജീവിക്കുന്നത്. അനുശ്രീക്കും വിഷ്ണുവിനും ഒരു കുഞ്ഞു ജനിച്ചത് ഈ അടുത്തിടെ ആയിരുന്നു. ആരവ് എന്നാണ് കുഞ്ഞിന് അനുശ്രീ പേരിട്ടത്. കുഞ്ഞിന്റെ ചടങ്ങുകളിലെല്ലാം അനുശ്രീയും അനുശ്രീയുടെ വീട്ടുകാരും മാത്രമായിരുന്നു വന്നിരുന്നത്. വിഷ്ണുവിനെ പരിപാടികളിലൊന്നും കണ്ടിട്ടില്ലായിരുന്നു. ആ വീഡിയോകൾ കണ്ടപ്പോൾ ഒരുപാട് പ്രേക്ഷകർ അനുശ്രീയോട് ഭർത്താവിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ താരം വ്യക്തമായൊരു മറുപടി നൽകിയിട്ടില്ല ഇനിയും.

പക്ഷെ അനുശ്രീയുടെ ഭർത്താവ് വിഷ്ണു സന്തോഷ്‌ തന്റെ നിലപാട് പ്രേക്ഷകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അനുശ്രീയുടെ യൂട്യൂബ് ചാനൽ വഴി കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരം പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഒരു വ്ലോഗ് ചാനലിലൂടെ അനുശ്രീ പങ്ക് വെച്ചിട്ടുണ്ട്. കുഞ്ഞിന്റെ വൈകുന്നേര ആക്ടിവിറ്റികൾ എന്തൊക്കെയാണെന്ന് ചോദിച്ചവർക്ക് വേണ്ടിയാണ് ഈ വീഡിയോ എന്ന് അനുശ്രീ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന് അനുശ്രീ നൽകുന്ന പോഷക സമൃദ്ധമായ ഹോം മെയ്ഡ് ഭക്ഷണങ്ങളെക്കുറിച്ചും താരം പറയുന്നുണ്ട്.

ആരവ് മോന്റേത് മറ്റുകുഞ്ഞുങ്ങളെ പോലെ ഭക്ഷണത്തോട് ഇഷ്ടക്കേട് കാണിച്ച് ഒന്നും വേണ്ട എന്നുപറയുന്ന സ്വഭാവമല്ല, ചോറും പച്ചക്കറിയും പരിപ്പുമെല്ലാം കഴിക്കുന്ന കൂട്ടത്തിലാണ് എന്നാണ് അനുശ്രീ പറഞ്ഞത്. ഒരുപാട് നെഗറ്റീവ് കമെന്റുകൾ അനുശ്രീയുടെ ഈ വീഡിയോക്ക് താഴെ വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കുഞ്ഞിനെ വളർത്തി നല്ല നിലയിൽ എത്തിക്കാൻ അനുശ്രീക്ക് ആശംസകൾ അറിയിച്ച്‌ ഒരുപാട് ആളുകൾ എത്തിയിട്ടുണ്ട്.

Rate this post