എനിക്കും പറയാനുണ്ട് ചിലത്… സീരിയൽ താരം അനുശ്രീയുടെ ഭർത്താവ് വേർപിരിയലിനെക്കുറിച്ച് വെട്ടിത്തുറന്നപ്പോൾ..!!!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനുശ്രീ. സീരിയലുകളിലൂടെ ശ്രദ്ധേയയായ താരത്തിന്റെ പ്രണയവും വിവാഹവും, വേർപിരിയലുമെല്ലാം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഈ വർഷം അനുശ്രീക്കും വിഷ്ണുവിനും ഒരു ആൺകുഞ്ഞും പിറന്നു. ഈ വാർത്തയും സമൂഹമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. തങ്ങളുടെ പിണക്കത്തിന് പിന്നിൽ ചെറിയ കാരണങ്ങൾ ആണെന്നാണ് നടി അനുശ്രീ പറഞ്ഞിരുന്നത്. എന്നാൽ മകന്റെ ജനനശേഷമുള്ള ഒരു ആഘോഷത്തിലും വിഷ്ണുവിനെ കാണാതെ വന്നപ്പോൾ പ്രേഷകരുടെ ഉള്ളിൽ ഇരുവരുടെയും വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു.

ഇപ്പോൾ അനുശ്രീയുടെ ഭർത്താവ് വിഷ്ണു സന്തോഷ്‌ സുഹൃത്തിനൊപ്പം യു ട്യൂബ് ചാനലിലൂടെ അതിനെക്കുറിച്ച് മനസ്സുതുറക്കുകയാണ്. ആരാധകരെ ശാന്തരാകുവിൻ എന്ന ഡയലോഗിലൂടെയാണ് വിഷ്ണുവിന്റെ വീഡിയോ തുടങ്ങുന്നത്. ഈ വിഷയത്തെക്കുറിച്ച് ആരെയും ഒന്നും അറിയിക്കേണ്ട എന്നായിരുന്നു ഇത്രയും ദിവസം കരുതിയിരുന്നത്. ആർക്കെങ്കിലും തന്റെ ഭാഗത്ത് സത്യാവസ്ഥ ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ കുറച്ച് കാര്യങ്ങൾ ഇനിയും പറയാനുണ്ടെന്നാണ് വീഡിയോയിൽ വിഷ്ണു സൂചിപ്പിക്കുന്നത്.

തങ്ങളുടെ പ്രണയത്തിൽ ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും ഇരുവരും അതെല്ലാം അവഗണിച്ച് ഒന്നാവാൻ തീരുമാനിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ ആദ്യമെല്ലാം സന്തോഷം നിറഞ്ഞിരുന്ന ബന്ധത്തിൽ വളരെ പെട്ടന്നുതന്നെ വിള്ളലുണ്ടായി തുടങ്ങിയിരുന്നു.. സാമ്പത്തികമായുള്ള വ്യത്യാസവും ജാതിയുമെല്ലാം ഇരുവരുടെയും ജീവിതത്തിൽ ബാധിച്ചതായാണ് അനുശ്രീയുടെ വീഡിയോകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.. കുഞ്ഞിന്റെ കാര്യങ്ങളെല്ലാം തന്നെ അനുശ്രീയും വീട്ടുകാരുമാണ് നോക്കുന്നത്. ബ്രാഹ്മണകുടുംബമായത് കൊണ്ട് ഒരുപാട് ചടങ്ങുകൾ ഉണ്ടെന്നും അനുശ്രീ പറഞ്ഞിരുന്നു.

എന്നാൽ ഈ ചടങ്ങുകളിലൊന്നും വിഷ്ണുവിനെ കാണാതെയായപ്പോൾ പ്രേക്ഷകരിൽ പലരും ചോദ്യങ്ങൾ ഉയർത്തിയിരുന്നു. വിഷ്ണുവുമായി ഒന്നിച്ചുപോകാൻ ഇനി സാധിക്കുമോ എന്ന് അറിയില്ലെന്നും, കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും, താനും തന്റെ കുടുംബവും നോക്കുമെന്നും താരം പറയുന്നു..അനുശ്രീയുടെ യൂട്യൂബ് ചാനലിൽ ഒരുപാട് സബ്സ്ക്രൈബഴ്‌സ് ഉണ്ട്. ഈ ചാനലിലൂടെയാണ് തന്റെ കുഞ്ഞിനേയും കുടുംബത്തെയും അനുശ്രീ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ളത്.