കോഹ്ലിക്ക് വെടിക്കെട്ട് ഫിഫ്റ്റി തുള്ളിചാടി അനുഷ്ക 😱😱ഭർത്താവിന്റെ ഫിഫ്റ്റി നേട്ടത്തിൽ ആഹ്ലാദ പ്രകടനവുമായി അനുഷ്ക
ഐപിഎൽ പതിനഞ്ചാം എഡിഷനിൽ ഫോം കണ്ടെത്താൻ പാടുപെട്ടിരുന്ന മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി, ശനിയാഴ്ച്ച ബ്രാബോൺ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി നേടി ഫോമിലേക്ക് മടങ്ങി. മത്സരത്തിൽ, 53 പന്തിൽ 6 ഫോറും ഒരു സിക്സും സഹിതം 109.43 സ്ട്രൈക്ക് റേറ്റോടെ ഓപ്പണറായി ഇറങ്ങിയ കോഹ്ലി 58 റൺസ് നേടി.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുൻപ് വരെ, കോഹ്ലി പുരോഗമിക്കുന്ന ഐപിഎൽ സീസണിൽ റൺസ് കണ്ടെത്താൻ വിഷമിക്കുകയായിരുന്നു. ടൂർണമെന്റിൽ രണ്ട് തവണ റണ്ണൗട്ടായതിനൊപ്പം രണ്ട് ഗോൾഡൻ ഡക്കുകൾക്കും കോഹ്ലി പുറത്തായിട്ടുണ്ട്. എന്നാൽ, ടൈറ്റൻസിനെതിരായ മത്സരത്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കുന്നതിന് മുന്നേ രണ്ട് തവണ ടൈറ്റൻസ് ഫീൽഡർമാർ കോഹ്ലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ശ്രദ്ധേയമായി.
ഇന്നിംഗ്സിന്റെ 13-ാം ഓവറിൽ, കോഹ്ലി ടൂർണമെന്റിലെ ആദ്യ ഫിഫ്റ്റി തികച്ച നിമിഷം, അദ്ദേഹത്തിന്റെ ഭാര്യ അനുഷ്ക ശർമ്മയാണ് സ്റ്റേഡിയത്തിലെ ഏറ്റവും സന്തോഷിച്ച വ്യക്തി. കോഹ്ലിയുടെ ഫിഫ്റ്റി നേട്ടത്തിന് പിന്നാലെ സ്റ്റാൻഡിൽ ആഹ്ലാദപ്രകടനം നടത്തുന്ന അനുഷ്ക ശർമ്മയെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. അർധസെഞ്ച്വറി തികച്ച കോഹ്ലിക്ക് അനുഷ്കയ്ക്ക് നേരെ ബാറ്റ് ഉയർത്തി സന്തോഷത്തിൽ പങ്ക് ചേരുകയും ചെയ്തു.
Virat Kohli half century today. pic.twitter.com/d24tXYH5Au
— Shivam Thakur (@ShivamT95251517) April 30, 2022
കോഹ്ലിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു നല്ല സൂചനയാണ്. കാരണം, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവരുടെ ബാറ്റിംഗ് അത്ര മികച്ചതാതായിരുന്നില്ല. പ്ലേഓഫിലേക്കുള്ള ഓട്ടം ചൂടുപിടിക്കുമ്പോൾ, തങ്ങളുടെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റർക്ക് മത്സരത്തിന്റെ ഗതി മാറ്റാനും കഴിവിന്റെ പരമാവധി പ്രകടനം നടത്താനും കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു. മാത്രമല്ല, വിരാട് ഇന്ത്യൻ ടി20 ടീമിൽ നിന്ന് പുറത്തായേക്കുമെന്ന എല്ലാ അഭ്യൂഹങ്ങൾക്കും വിരാടിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് വിശ്രമം നൽകും.