അനുമോൾക്ക് പരുക്ക്…താരത്തെ കയ്യിലേന്തിക്കൊണ്ട് അണിയറപ്രവർത്തകർ…വിഷമത്തോടെ ആരാധകർ…!!!

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി അനുമോൾ. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് അനു പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. മുമ്പ് പല ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക്കാണ് അനുവിന് കൂടുതൽ പ്രേക്ഷകസ്വീകാര്യത നേടിക്കൊടുത്തത്. തൻറെ സ്വതസിദ്ധമായ അവതരണശൈലിയും സംസാരവും കൊണ്ട് പ്രേക്ഷകമനം കവരുകയാണ് അനു. സീരിയസ് കഥാപാത്രങ്ങൾ ചെയ്തിരുന്ന അനു ഒരിടയ്ക്ക് കോമഡി റോളുകളിലേക്ക് വഴിമാറുകയായിരുന്നു. അഭി വെഡ്സ് മഹി എന്ന പരമ്പര അനുവിൻറെ ഹാസ്യാഭിരുചി വെളിപ്പെടുത്തുന്നതായിരുന്നു.

ജീവൻ ഗോപലിനൊപ്പം അഭി വെഡ്സ് മഹിയിൽ തകർത്തഭിനയിച്ചു താരം. സ്റ്റാർ മാജിക്കിലെ സഹതാരങ്ങളുമായെല്ലാം ഉറ്റസൗഹൃദം കാത്തുസൂക്ഷിക്കുന്ന അനു ഇന്ന് സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സു സു എന്ന പരമ്പരയിലാണ് അനു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മല്ലികാ സുകുമാരനും മഞ്ജു പത്രോസിനുമൊപ്പമാണ് അനു സ്ക്രീനിലെത്തുന്നത്.

സിദ്ധാർഥ് പ്രഭുവാണ് അനുവിൻറെ നായകനായി ഈ സീരിയലിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ സൂ സുവിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ലൊക്കേഷനിൽ വെച്ച് അനുമോൾക്ക് ഒരു അപകടം സംഭവിച്ചിരിക്കുന്നു. അപകടത്തിൽപ്പെട്ട അനുവിനെ കൈയിലേന്തിക്കൊണ്ട് അണിയറപ്രവർത്തകൻ കോണിപ്പടികളിറങ്ങി താഴേക്ക് വരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സഹതാരം സംഗീതയാണ് ഇങ്ങനെയൊരു വീഡിയോ പ്രേക്ഷകരെ കാണിച്ചിരിക്കുന്നത്.

എന്നാൽ താരത്തിന് വലിയ ഗുരുതരമായ അപകടം ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് പ്രേക്ഷകരെ ആശ്വസിപ്പിക്കുന്ന വാർത്ത. എങ്കിൽ പോലും തങ്ങളുടെ പ്രിയതാരത്തിന് എന്തുപറ്റി, എന്ത് അപകടമാണ് അനുവിന് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഒട്ടേറെ പേരാണ് സംഭവത്തിന്റെ നിജസ്ഥിതിയറിയാൻ അനുവിനെയും സുഹൃത്തുക്കളെയും വിളിച്ചുകൊണ്ടിരിക്കുന്നത്. അനുവിന്റെ പേരിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിലുണ്ട്.

Rate this post