കല്യാണ വിശേഷങ്ങളുമായി സ്റ്റാർ മാജിക് പ്രിയ താരം അനുമോൾ..!! കല്യാണം അടുക്കാറായില്ലേ കുറച്ച് ആഭരണങ്ങൾ വാങ്ങാനെത്തി താരം..!!

ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാ‍ർ മാജിക് ഷോയിലൂടേയും നിരവധി സീരിയലുകളിലൂടേയും വെബ് സീരീസുകളിലൂടേയുമൊക്കെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് അനുമോൾ. സ്റ്റാ‍ർ മാജികിലെ സ്ഥിരം സാന്നിധ്യമാണ് താരം. സ്വതസിദ്ധമായ സംസാര ശൈലിയിലൂടേയും പ്രകടനത്തിലൂടേയുമൊക്കെ ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് അനുമോൾ നിരവധി ആരാധകരെ സ്വന്തമാക്കിയത്.സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കാറുള്ള അനുമോൾ തന്റെ കുസൃതി കൊണ്ടും, നിഷ്കളങ്കത കൊണ്ടും പൊട്ടത്തരങ്ങൾ കൊണ്ടുമെല്ലാം മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോൾ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നിട് നിരവധി പരമ്പരകളിൽ നിറഞ്ഞുനിന്നു. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ അനുമോളുടെ കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.നിരവധി ആളുകൾ എന്ന സോഷ്യൽ മീഡിയയിലൂടെ താരത്തെ പിന്തുണയ്ക്കുന്നുണ്ട്. തന്റെ പുത്തൻ വിശേഷങ്ങൾ ഒന്നും തന്നെ ആരാധകരോട് പങ്കുവയ്ക്കാൻ താരത്തിന് യാതൊരുവിധ മടിയുമില്ല.

ഇപ്പോഴിതാ അനുമോൾ തന്റെ യൂട്യൂബ് ചാനലിലൂടെ മറ്റൊരു വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഈയടുത്ത് ചർച്ചയായിരുന്നു. വിവാഹമൊക്കെ അടുക്കാൻ ആയതുകൊണ്ട് തന്നെ സ്വർണ്ണം വാങ്ങാനുള്ള തിരക്കിലാണ് താരം. അനുവും അവതാരിക ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ബന്ധം ആരാധകർക്കെല്ലാം അറിയാം. സ്വർണ്ണം എടുക്കാനായി ലക്ഷ്മി നക്ഷത്ര ബ്രാൻഡ് അംബാസിഡറായ ജി ജെ ഗോൾഡിലേക്ക് അനുമോൾ എത്തുന്നതും വിവിധതരത്തിലുള്ള ആഭരണങ്ങൾ നോക്കി സെലക്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഓരോ അഭരണങ്ങളുടെയും തൂക്കവും വിലയും എല്ലാം ചോദിക്കുന്നതും തനിക്ക് ഇണങ്ങുന്നവ നോക്കി പറയുന്നതും എല്ലാം വീഡിയോയിൽ കാണാം. ആരാധകരോട് വളരെയധികം സ്നേഹമുള്ള വ്യക്തിയാണ് അനു. ആഭരണങ്ങൾ മാറിയിട്ട്നോക്കുന്നതും അവിടെ പർച്ചേസിനായി വന്ന എല്ലാ ആളുകളോടും സ്നേഹത്തോടെ സംസാരിക്കുന്നതും മറ്റും വീഡിയോയിൽ കാണാം. ഈ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് തങ്ങളുടെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. അനുമോളുടെ വിവാഹത്തിന് ഉള്ള കാത്തിരിപ്പിലാണ് ആരാധകരും.