“ഇപ്പോഴാണ് റോഷാക്ക് കണ്ടത്….. ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മഹത്തായ ആക്ടർ നിങ്ങളാണ്”!! അനൂപ് മേനോന്റെ വാക്കുകൾ വൈറൽ

നിസ്സാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ നിയോ-നോയർ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രമാണ് റൊഷാക്ക്.മലയാളത്തിൽ കണ്ട് പരിചയമില്ലാത്ത പുതിയ പ്ലോട്ട് ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനി ആയ മമ്മൂട്ടി കമ്പനി തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ സിനിമയപ്പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു.പരീക്ഷണങ്ങളുടെ പുതുവഴിയിൽ പ്രേക്ഷകന് മികച്ച അനുഭവം നൽകുന്ന ഒരു ചിത്രം തന്നെയാണ് റോഷക്ക്.കെട്ട്യോളാണ് മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് റോഷക്ക്.പ്ലോട്ട് കൊണ്ടും സംവിധാന മികവ് കൊണ്ടും മികച്ച ചിത്രത്തെ വലിയൊരു ലെവൽ ഓഫ് സക്സസ്സിൽ എത്തിച്ചത് അഭിനേതാക്കൾ ആണെന്ന് തന്നെ പറയാം.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ഗ്രേസ് ആന്റണി, ജഗദീഷ്,ബിന്ദു പണിക്കർ, കോട്ടയം നസീർ,സഞ്ജു ശിവറാം, ആസിഫ് അലി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിലും മറ്റുമായി അഭിനന്ദന പ്രവാഹങ്ങളാൽ നിറയുമ്പോഴാണ്. നടനും സംവിധായകനുമായ അനൂപ് മേനോന്റെ വാക്കുകൾ വൈറൽ ആയിരിക്കുന്നത്. ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടനാണ് മമ്മൂക്ക എന്നും. ഇമോഷണൽ രംഗങ്ങൾക്ക് ഇടയിൽ നൽകുന്ന ആ പോസും നോട്ടങ്ങളും മോഡുലേഷനിലെ കയ്യൊപ്പും ചിരിയെക്കുറിച്ചും എല്ലാം കുറിച്ച അനൂപ് മേനോൻ മറ്റ് അഭിനേതാക്കളുടെ പ്രകടനത്തെയും സംവിധായകന്റെ മികവിനെയും പ്രശംസിക്കാൻ മറന്നില്ല.മമ്മൂക്ക അവതരിപ്പിച്ച ലൂക്ക് ആന്റണി എന്ന കഥാപാത്രവും ലൂക്ക് ആന്റണിയെ ചുറ്റിപ്പറ്റി നടക്കുന്ന നിഗൂഢമായ കഥാസന്ദർഭങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

കാടിനു നടുവിലുള്ള ഒരു നാട്ടിലൂടെ യാത്ര ചെയ്യുന്ന ലൂക്ക് ആന്റണിയും ഭാര്യയും. യാത്രക്കിടയിൽ കാണാതാകുന്ന ലൂക്ക് ആന്റണിയുടെ ഭാര്യയും.ചിത്രത്തിന്റെ തുടക്കം ഇങ്ങനെയൊക്കെയാണ്.ഗ്രേസ് ആന്റണി ആണ് മമ്മൂട്ടിയുടെ ഭാര്യയുടെ റോളിൽ എത്തുന്നത്.പുതുമ നിറഞ്ഞ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും അഭിനയിച്ചു വിജയിപ്പിക്കുന്നതിലും മലയാളത്തിലെ മറ്റേത് നടന്മാരിലും മുൻപിലാണ് മമ്മൂട്ടി. ആരാധകവൃന്ദത്തെ സന്തോഷിപ്പിക്കാൻ മെയിൽ ഡോമിനേറ്റഡ് ചിത്രങ്ങൾ ചെയ്ത് മുണ്ട് മടക്കിയും നെടു നീളൻ ഡയലോഗുകൾ പറഞ്ഞും പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ തെറ്റിദ്ധരിക്കുന്ന സൂപ്പർസ്റ്റാറുകളിൽ നിന്നും വ്യത്യസ്തനാണ് മമ്മൂട്ടി. ‘പുഴു ‘ മറ്റൊരു ഉദാഹരണമാണ്.റോഷക്കിനു ശേഷം മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നൻ പകൽ നേരത്ത് മയക്കം ‘