അങ്കിതയുടെ ബാഗിൽ പുളി മുട്ടായിയും ഉപ്പും മുളകും…പിന്നെ ആ ഒരു അത്ഭുതവും…ഞെട്ടൽ മാറാതെ ആരാധകർ…!! | Ankhitha Vinod
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അങ്കിത വിനോദ്. ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ മധുരിമ എന്ന കഥാപാത്രമായി തിളങ്ങുന്ന താരം ഇപ്പോൾ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന ഷോയിലും പങ്കെടുക്കുകയാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അങ്കിത അവതരിപ്പിക്കുന്ന മധുരിമ എന്ന കഥാപാത്രം നെഗറ്റീവ് ടച്ച് ഏറെയുള്ള ഒന്നായിരുന്നു.
നെഗറ്റീവ് ടച്ച് വിട്ട് ഇപ്പോൾ മധുരിമ എന്ന കഥാപാത്രം പോസിറ്റീവ് വേർഷനിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ അങ്കിത തന്റെ ബാഗ് തുറന്ന് പ്രേക്ഷകരെ കാണിച്ചിരിക്കുകയാണ്. കുറെ ചപ്പും ചവറുമൊക്കെ തന്റെ ബാഗിൽ ഉണ്ടെന്ന് താരം പറയുന്നു. രണ്ട് ഫോണുകൾ ബാഗിലുണ്ടെന്ന് എടുത്തുപറയുന്നുണ്ട് അങ്കിത. കുറച്ച് ആയുർവേദിക് മരുന്നുകളും താരത്തിന്റെ ബാഗിലുണ്ട്. ടൈഗർ ബാം താരത്തിന്റെ ബാഗിലെ ഒരു സ്ഥിരം ഐറ്റം തന്നെയാണ്.

ഓർബിറ്റ് ആണ് മറ്റൊരു ഐറ്റം. തന്റെ ബാഗിൽ പല സാധനങ്ങളും ഉണ്ടായിരുന്നു എന്നത് ഇപ്പോൾ മാത്രമാണ് താൻ അറിയുന്നതെന്ന് അങ്കിത എടുത്തുപറയുന്നു. ഉപ്പും മുളകും, പുളി മുട്ടായി തുടങ്ങിയ സാധനങ്ങളെല്ലാം കണ്ട് അങ്കിത തന്നെ അത്ഭുതപ്പെടുകയാണ്. ബാഗ് ഇത്ര നന്നായി സൂക്ഷിക്കുന്നതിന് അങ്കിതക്ക് പ്രേക്ഷകരുടെ പ്രത്യേക അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി ഹിറ്റായി തുടർന്ന ടെലിവിഷൻ പരമ്പരയാണ് പാടാത്ത പൈങ്കിളി.
അറിയപ്പെടുന്ന ഒരു മോഡലും ഡാൻസറും കൂടിയായ അങ്കിത കൂടുതൽ പ്രേക്ഷകർക്കും സുപരിചിതയാകുന്നത് പാടാത്ത പൈങ്കിളിയിലൂടെ തന്നെയാണ്. സീരിയൽ നടൻ ജീവൻ ഗോപാലാണ് അങ്കിതയുടെ പെയറായി ഡാൻസിങ് സ്റ്റാർസ് ഷോയിൽ എത്തുന്നത്. ഇരുവരും വളരെ ഗംഭീരമായാണ് ഷോയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നത്. എന്താണെങ്കിലും അങ്കിതക്ക് ആശംസകൾ നേരുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ.