അവർ ബാറ്റിംഗിൽ പൊളിച്ചാൽ ലോകക്കപ്പ് ഇന്ത്യ ഇങ്ങ് എടുക്കും!! പ്രവചിച്ചു മുൻ താരം

അടുത്ത മാസം ഓസ്ട്രേലിയയിൽ വച്ചാണ് ഇത്തവണത്തെ 20-20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ തവണത്തെ 20-20 ലോകകപ്പിലും ഇത്തവണത്തെ ഏഷ്യകപ്പിലും ദയനീയമായ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീം അതിൻ്റെ എല്ലാം കണക്ക് ഇത്തവണത്തെ ലോകകപ്പിൽ തീർക്കുമ്മെന്നാണ് എല്ലാ ഇന്ത്യൻ ആരാധകരും പ്രതീക്ഷിക്കുന്നത്. ആരാധകരുടെ ആ പ്രതീക്ഷ തന്നെയാണ് മുൻ ഇന്ത്യൻ വനിത നായിക അഞ്ജൂം ചൊപ്പ്രക്കും ഉള്ളത്.

ലോകകപ്പിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തുമെന്നാണ് മുൻ ഇന്ത്യൻ നായിക പറഞ്ഞത്. അതെ സമയം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ സൂപ്പർ താരങ്ങളായ നായകൻ രോഹിത് ശർമ,വിരാട് കോഹ്ലി, കേ. എൽ രാഹുൽ എന്നിവർ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണെന്നും അഞ്ജൂം ചോപ്ര പറഞ്ഞു. 20-20യിലെ ഹർദിക് പാണ്ഡ്യയുടെ പ്രകടനം അവിശ്വസനീയമാണെന്നും മുൻ ഇന്ത്യൻ നായിക പറഞ്ഞു.

അഞ്ജൂം ചോപ്രയുടെ വാക്കുകളിലൂടെ.”20-20യിൽ ഏത് ടീമിനും വിജയിക്കാൻ സാധ്യത ഏറെയാണെന്ന് നമ്മൾ നേരത്തെ കണ്ടതാണ്. ഇപ്പോൾ അവസാനിച്ച ഏഷ്യൻ കപ്പിലും നമ്മൾ അത് കണ്ടു. ഇന്ത്യ മികച്ച ടീമാണ്. മറ്റ് ടീമുകൾക്കില്ലാത്ത പലതും ഇന്ത്യക്കുണ്ട്. എല്ലാ കിരീടവും ഇന്ത്യ നേടണം എന്നാണ് ആഗ്രഹം. എന്നാൽ അത് അത്ര എളുപ്പമല്ല. ദക്ഷിണാഫ്രിയ്ക്ക് എതിരായ പരമ്പര വിജയിച്ചാലും അത് കാര്യമല്ല. കാരണം മറ്റൊരു രാജ്യത്ത് ഒരു ഐ.സി.സി. ടൂർണമെൻ്റ് കളിക്കുമ്പോൾ അവിടെ വ്യത്യസ്തമായ ബോൾ ഗെയിം ആണ്. ഓരോ മത്സരങ്ങളും കൂടുതൽ കടുത്തതായിരിക്കും. ഒരു ക്രിക്കറ്റർ എന്ന നിലയിൽ മികച്ച രീതിയിൽ ഫോം കണ്ടെത്തുകയും റൺസ് നേടുകയും വിക്കറ്റ് നേടുകയും നല്ല രീതിയിൽ ഫീൽഡ് ചെയ്യുകയും വേണം. ഒരു ടീമിൽ ഒരാൾ മാത്രം ഫോം കണ്ടെത്തിയാൽ അയാൾ മാത്രമേ ടീമിൽ നിലനിൽക്കുകയുള്ളു. മികച്ച രീതിയിൽ കളിച്ചില്ലെങ്കിൽ അവർക്ക് ടീമിൽ യാതൊരുവിധ സ്ഥാനവും ഉണ്ടാവുകയില്ല.

അതുകൊണ്ടുതന്നെ രാഹുലും രോഹിത്തും കോഹ്‌ലിയും മികച്ച പ്രകടനം പുറത്തെടുക്കണം. ഏഷ്യാ കപ്പ് എടുത്തു നോക്കിയാൽ രാഹുലിനും രോഹിത്തിനും വിരാട് കോഹ്‌ലിക്കും പാണ്ഡ്യക്കും അവരുടേതായ പ്രാധാന്യവും സ്ഥാനവും ഉണ്ട്. ടീമിനുവേണ്ടി ഓരോ സന്ദർഭങ്ങൾക്കനുസരിച്ച് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന കളിക്കാരെ ആവശ്യമാണ്. കോഹ്ലി അല്ലെങ്കിൽ മറ്റേത് കളിക്കാരും മികച്ച പ്രകടനം പുറത്തെടുത്ത് കഴിഞ്ഞാൽ അത് നമുക്ക് സന്തോഷം നൽകുന്നതാണ്. കോഹ്ലിയും രോഹിത്തും മികച്ച പ്രകടനം പുറത്തെടുക്കുന്നത് എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഞാൻ അവരുടെ രണ്ടു പേരുടെയും വലിയ ആരാധികയാണ്. അത്കൊണ്ട് ഞാൻ ഹർദിക് പാണ്ഡ്യയുടെ ആരാധിക അല്ലെന്നല്ല. അവർ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ വലിയ മത്സരങ്ങൾ വിജയിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”- മുൻ ഇന്ത്യൻ നായിക പറഞ്ഞു.