ബാഗിലുള്ളതെല്ലാം പുറത്തെടുത്ത് അഞ്ജലി;സസ്പെൻസ് ആരാധിക സമ്മാനിച്ച ബാഗിലുണ്ടെന്ന് വെളിപ്പെടുത്തി നടി ഗോപിക

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ് ഗോപിക. ഏറെ ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ‘വാട്ട് ഈസ് ഇൻ മൈ ബാഗ്?’ സെഗ്മെന്റിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ് ഗോപിക. ഒരു ആരാധിക സമ്മാനിച്ച ബാഗാണ് താരം ഉപയോഗിക്കുന്നത്. ബാഗിൽ സ്ഥിരം ഉണ്ടാകുന്ന ഐറ്റം ഫോൺ തന്നെയാണെന്ന് ഗോപിക പറയുന്നു.

ഫോൺ കഴിഞ്ഞാൽ പിന്നെ ബാഗിലുള്ളത് ബുക്കാണ്. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ആ ബുക്കിൽ എഴുതിവെക്കും. അങ്ങനെയൊരു ശീലം പണ്ടുമുതലേ ഉണ്ടെന്നാണ് ഗോപിക പറയുന്നത്. പിന്നെ ലിപ്പ്സ്റ്റിക്കും മാസ്ക്കും സ്ഥിരം ബാഗിൽ തന്നെ ഉണ്ടാകും. മിറർ ബാഗിൽ തന്നെ വെക്കും. എവിടെയെത്തിയാലും ഉപയോഗിക്കാവുന്ന രീതിയിൽ ഒരു ചീപ്പും ബാഗിൽ സ്ഥിരം കരുതാറുണ്ട്. സാധാരണഗതിയിൽ ഷൂട്ടിനും മറ്റും പോകുമ്പോൾ മറ്റൊരു വലിയ ബാഗാണ് ഉപയോഗിക്കാറുള്ളത് എന്ന് താരം എടുത്ത് പറയുന്നുണ്ട്. ഷോപ്പിങ്ങിനും മറ്റും പോകുമ്പോഴാണ് ഈ ബാഗ് ഉപയോഗിക്കാറുള്ളത്

എന്തായാലും താരത്തിന്റെ ‘ബാഗ് സ്പെഷ്യൽ വീഡിയോ’ വളരെ സിമ്പിൾ ആണല്ലോ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരിക്കുന്നത്. അഭിമുഖങ്ങളിലും പൊതുപരിപാടികളിലും പ്രത്യക്ഷപ്പെടാറുള്ള ഗോപിക എപ്പോഴും വളരെ സിമ്പിളായി സംസാരിക്കുന്നതാണ് ഏവരും കണ്ടിട്ടുള്ളത്. താരത്തിന്റെ ഒരു പുഞ്ചിരി തന്നെ പ്രേക്ഷകർക്ക് ഏറെ ഹൃദ്യമായ ഒരു കാര്യമാണ്. സാന്ത്വനത്തിൽ അൽപ്പം വായാടിത്തരവും കൊഞ്ചലുമൊക്കെയുള്ള ഒരു കഥാപാത്രമാണ് ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി. യാഥാർത്ഥജീവിതത്തിൽ താനും അഞ്ജലിയും തമ്മിൽ ഒത്തിരി വ്യത്യാസങ്ങളുണ്ടെന്ന് താരം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സാന്ത്വനത്തിലെ അഞ്ജലിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളാണ് ഉള്ളത്. മികച്ച അഭിനയവും തിളങ്ങുന്ന സൗന്ദര്യവും കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്തിരിക്കുകയാണ് നടി ഗോപിക അനിൽ.

Rate this post