തീതുപ്പി അൻഡേഴ്സൺ 😱😱പൂജാരക്ക്‌ നാണക്കേടിന്റെ റെക്കോർഡ്

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഇന്ത്യ : ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിന് എഡ്ജ്ബാസ്റ്റണിൽ തുടക്കം. ടോസ് ഭാഗ്യം നിർണായക കളിയിൽ ഇംഗ്ലണ്ട് നായകനായ ബെൻ സ്റ്റോക്സ് ഒപ്പം നിന്നപ്പോൾ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ഒന്നാം ദിനം ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് ഒന്നാം സെക്ഷനിൽ 53 റൺസ്‌ എടുക്കുന്നതിനിടയിൽ 2 വിക്കറ്റുകൾ നഷ്ടമായി . നിലവിൽ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ഇന്ത്യയാണ് മുൻപിൽ.

ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മുൻപിൽ വില്ലനായി മാറിയത് സ്റ്റാർ പേസർ ജെയിംസ് അൻഡേഴ്സൺ തന്നെ.ഓപ്പണർ ഗിൽ വിക്കെറ്റ് തുടക്കത്തിലേ വീഴ്ത്തിയ അൻഡേഴ്സൺ ശേഷം പൂജാരയെ കുരുക്കി. രണ്ട് പേരും സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് പുറത്തായത്.ഗിൽ (17 റൺസ്‌ ) പുറത്തായപ്പോൾ പൂജാര 13 റൺസാണ് നേടിയത്.

രോഹിത് ശർമ്മ അഭാവത്തിൽ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യൻ ക്യാപ്റ്റൻ.മഴ എത്തിയതോടെയാണ് ലഞ്ചിന് മത്സരം പിരിഞ്ഞത്.അതേസമയം ഒരിക്കൽ കൂടി അൻഡേഴ്സൺ മുൻപിൽ വിക്കെറ്റ് നഷ്ടമാക്കിയ പൂജാര നാണക്കേടിന്റെ മറ്റൊരു റെക്കോർഡും കൂടി സ്വന്തമാക്കി.

കൗണ്ടി ക്രിക്കറ്റിൽ അടക്കം മിന്നും ഫോമിലായിരുന്ന താരത്തിന് പക്ഷേ ജെയിംസ് അൻഡേഴ്സണിന് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്നെ പന്ത്രണ്ടാം തവണയാണ് അൻഡേഴ്സൺ ബോളിൽ പൂജാര പുറത്താകുന്നത്. ഇതോടെ അപൂർവ്വമായ ഒരു റെക്കോർഡിന് കൂടി പൂജാര അവകാശിയായി. ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്നെ ജെയിംസ് അൻഡേഴ്സൺ മുൻപിൽ ഏറ്റവും അധികം തവണ പുറത്താകുന്ന താരമായി പൂജാര മാറി.ഈ ടെസ്റ്റ്‌ പരമ്പരയിൽ തന്നെ ഇത് അഞ്ചാം തവണയാണ് പൂജാര അൻഡേഴ്സൺ മുൻപിൽ വിക്കെറ്റ് നഷ്ടമാക്കിയത്.