ടോപ് ഓർഡറിനെ വീഴ്ത്താം പക്ഷേ അവരുടെ വാലറ്റം 😱😱😱വിചിത്ര വാക്കുകളുമായി അൻഡേഴ്സൺ

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റിംഗ് നിര പരാജയപ്പെട്ടപ്പോൾ മധ്യനിരയും വാലറ്റവും ആണ് ഇന്ത്യൻ സ്കോർബോർഡിൽ റൺസ് ചലിപ്പിച്ചത്. 10-ാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറ 16 പന്തിൽ 31 റൺസ് നേടിയിരുന്നു. അതിൽ തന്നെ ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ ഇന്നിംഗ്സിലെ 84-ാം ഓവറിൽ 4 ഫോറും 2 സിക്സും സഹിതം 29 റൺസാണ് ബുംറ നേടിയത്. ഇക്കാര്യത്തിൽ ബ്രോഡിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സഹതാരം ജെയിംസ് ആൻഡേഴ്സൺ.

“യഥാർത്ഥത്തിൽ ബ്രോഡി മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അന്നേരം ബെൻ അതാണ് ആഗ്രഹിച്ചത്. ബുംറയുടെ ഷോട്ടുകളിൽ രണ്ട് ഷോട്ടുകളും ഭാക്കിയെല്ലാം എഡ്ജ്കളുമായിരുന്നു. അത് നിർഭാഗ്യകരമായി. ബ്രോഡിക്ക് ഭാഗ്യമുണ്ടായിരുന്നെങ്കിൽ ആ എഡ്ജുകളിൽ ഒന്ന് ഫീൽഡറുടെ കൈകളിൽ എത്തിയിരുന്നെങ്കിൽ, ആ ഓവർ ഒരു സംസാര വിഷയം ആകുമായിരുന്നില്ല,” ആൻഡേഴ്സൺ മത്സര ശേഷം നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

പല മത്സരങ്ങളിലും ടോപ് ഓർഡറിനെതിരെ ബോൾ ചെയ്യുന്നത് എളുപ്പമാണെങ്കിലും വാലറ്റത്തിനെതിരെ ബോൾ ചെയ്യുന്നത് ബുദ്ധിമുട്ടാകാറുണ്ട് എന്നും ആൻഡേഴ്സൺ പറഞ്ഞു. “പലപ്പോഴും ടോപ് ഓർഡറിനെതിരെ ബോൾ ചെയ്യുന്നത് എളുപ്പമാണെങ്കിൽ പോലും, വാലറ്റത്തിനെതിരെ ബോൾ ചെയ്യുന്നത് പ്രയാസകരമാകാറുണ്ട്. നമ്മുടെ ഏറ്റവും മികച്ച ബോളുകൾ ചിലപ്പോൾ വാലറ്റത്തിനെതിരെ എറിയേണ്ടിവരും,” ആൻഡേഴ്സൺ തുടർന്നു.

“സിറാജ് രണ്ട് തവണ എനിക്കെതിരെ സിക്സ് അടിക്കാൻ ശ്രമിച്ചു. പിന്നെ ഒരു ബോൾ മനോഹരമായി ഡിഫെൻഡ് ചെയ്തു. അതാണ് ഞാൻ പറയുന്നത് അവർ എന്ത് ചെയ്യും എന്ന് നമുക്ക് ചിന്തിക്കാൻ  സാധിക്കില്ല,” ആൻഡേഴ്സൺ പറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ ആൻഡേഴ്സൺ 5 വിക്കറ്റ് വീഴ്ത്തിയിരുന്നു