നടി അമൃത നായരുടെ വിവാഹമായോ? വെഡിങ് സെറ്റ് ധരിച്ച് താരം.. അമൃതയെ തേടിയെത്തിയ അപൂർവ സൗഭാഗ്യം കണ്ടോ.? | amrutha nair wedding set purchasing

മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്ത താരമാണ് അമൃതാ നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ ‘സുമിത്രയുടെ മകള്‍ ശീതളായെത്തി മലയാളികളുടെ വളര്‍ത്തുമകളായി കൂടി മാറുകയായിരുന്നു താരം. കുടുംബവിളക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കിയത് ശീതള്‍ തന്നെയായിരുന്നു.

പിന്നീട് കുടുംബവിളക്കിൽ നിന്നും താരം പിന്മാറുകയും ചെയ്തു. മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന അമൃത സോഷ്യല്‍ മീഡിയയിലും സജീവമാണ്. ആരാധകരുമായി താരം വിശേഷം പങ്കുവെയ്ക്കുന്നത് കൂടുതലും യൂട്യൂബിലാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വിശേഷം പങ്കുവെക്കാൻ രംഗത്തെത്തിയിരിക്കുകയാണ് താരം.

50 ലക്ഷം രൂപയുടെ ഡയമണ്ട് വെഡിങ് സെറ്റ് ധരിക്കാൻ പോവുകയാണ് താരം.തന്റെ ജീവിതത്തിൽ പുതിയ ഒരു വിശേഷം ഉടൻ ഉണ്ടാകും എന്നാണ് താരം തന്നെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്. അതിന്റെ ഭാഗമായുള്ള പർച്ചേസിനുവേണ്ടിയാണ് താനും അമ്മയും ഇവിടെ എത്തിയത് എന്ന് പറഞ്ഞുകൊണ്ടാണ് അമൃത വീഡിയോ തുടങ്ങുന്നത് തന്നെ.. ഒപ്പം തന്റെ ജീവിതത്തിൽ എന്ത് സന്തോഷം ഉണ്ടെങ്കിലും, അത് താൻ ആദ്യം പറയുന്നത് പ്രേക്ഷകരോടാണ്. തീർച്ചയായും ഞാൻ അത് നിങ്ങളോട് പങ്ക് വെയ്ക്കും. ഉടനെ തന്നെ താൻ അത് പറയുന്നതായിരിക്കും. ഇങ്ങനെ പറഞ്ഞുകൊണ്ട് ആരാധകരെ സസ്പെൻസിന്റെ മുൾമുനയിൽ നിർത്തുകയാണ് അമൃത നായർ. തന്റെ ഈ സ്പെഷ്യൽ ഡേ കൂടുതൽ മനോഹരമാക്കാൻ സ്വർണ്ണം എടുക്കണം എന്നും ലൈറ്റ് ആയിട്ട് മതി, ബൾക്കായിട്ട് താത്പര്യം ഇല്ല എന്നും അമൃത പറയുന്നുണ്ട്.

ഈ സ്പെഷ്യൽ ഡേ എന്നൊക്കെ പറയുമ്പോൾ അത് വിവാഹമായിരിക്കാം അല്ലേ എന്നാണ് പ്രേക്ഷകർ സംശയിക്കുന്നത്. എന്നാൽ അടുത്തിടെ താരം തന്നെ തന്റെ വിവാഹകാര്യത്തെ പറ്റി വെളിപ്പെടുത്തിയിരുന്നു.. താൻ ഉടനെ വിവാഹിത ആകുന്നില്ല എന്നാണ് അമൃത പറഞ്ഞത്. വിവാഹം കഴിഞ്ഞാൽ എന്തായാലും താൻ ഒരു ബ്രേക്ക് എടുക്കുമെന്നും അമൃത പറഞ്ഞിരുന്നു. കുടുംബമായി കുറച്ചു നാൾ ഉണ്ടാകും, പിന്നെ അതുകഴിഞ്ഞിട്ടേ ഞാൻ ഇന്ഡസ്ട്രിയിലേക്ക് തിരികെ എത്തുകയുള്ളു എന്നും അമൃത പറഞ്ഞിരുന്നു. എന്തായാലും അമൃതയുടെ ജീവിതത്തിലെ ആ നിർണായക വിശേഷം അറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകലോകം.

Rate this post