അഭിനയം നിർത്തി തുണിവിൽപ്പനക്ക് പോകുന്നുവോ അമൃത? ഏതെടുത്താലും നൂറ് രൂപയത്രേ…!! |amrutha nair latest viral vlog malayalam

amrutha nair latest viral vlog malayalam : കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് അമൃത നായര്‍. സ്റ്റാര്‍ മാജിക്കിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലേക്ക് എത്തുകയായിരുന്നു അമൃത. മലയാളത്തിലെ പ്രിയപരമ്പര കുടുംബവിളക്കിലെ ശീതളായി എത്തി കയ്യടി നേടിയ അമൃത ആരാധകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. ഈ അടുത്ത് അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ അമ്മയോടൊപ്പം എത്തിയപ്പോൾ കരിയറിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അമൃത മുൻപ് തുറന്നു പറഞ്ഞിരുന്നു.

തുടക്കത്തില്‍ തന്നെ കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് പരമ്പരയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് അമൃത അന്ന് പറഞ്ഞത്. താൻ ചെറിയ കുട്ടിയാണെന്നും കാണാൻ ഭംഗി ഇല്ലെന്നും പറഞ്ഞ് ഒഴിവാക്കിയവർ തന്നെ കുടുംബവിളക്ക് വന്ന ശേഷം താന്‍ ഒരുപാട് മാറിപ്പോയെന്നും ഇപ്പോള്‍ വളരെ സുന്ദരിയാണെന്നും പറഞ്ഞത് തന്നിൽ സന്തോഷമുണ്ടാക്കിയെന്നും അമൃത കൂട്ടിച്ചേർത്തു. ഇപ്പോൾ ‘മോംമ്സ് ആൻഡ് മി’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരിക്കുന്ന ഫാമിലി വ്ലോഗാണ് വൻ ശ്രദ്ധ നേടുന്നത്.

ഭക്തിനിർഭരമായ കുറച്ച് കാഴ്ചകളാണ് അമൃത പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ നടത്തുന്ന അന്നദാന ചടങ്ങുകളുടെ തിരക്കിലാണ് അമൃത. ഭക്തർക്ക് ഭക്ഷണം വിളമ്പി നൽകുന്നത് നടിയുടെ കുടുംബം തന്നെയാണ്. പൊങ്കാല ഇടാനും മറ്റുമായി ഉത്സാഹത്തോടെ നടക്കുന്ന അമൃതയേയും വീഡിയോയിൽ കാണാം.

ഇതേ വിഡിയോയിൽ തന്നെ തന്റെ അമ്മൂമ്മയോടൊപ്പമുള്ള രസകരമായ നിമിഷങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. വളരെ നാളുകളായി ഉപയോഗിക്കാതെ വച്ചിരിക്കുന്ന വസ്ത്രങ്ങളെചൊല്ലി അമൃതയെ ശകാരിക്കുകയാണ് അമ്മൂമ്മ. ഇപ്പോള്‍ ലേഡീസ് റൂം പോലുള്ള പരമ്പരകളിലും മറ്റും സജീവമാണ് അമൃത. ഗീതാഗോവിന്ദം എന്ന പുതിയ സീരിയലിലൂടെ പ്രേക്ഷകമനം കവരാനും ഇപ്പോൾ അമൃത എത്തുന്നുണ്ട്. പുഞ്ചിരി കൊണ്ട് സഹനം ശീലമാക്കിയ കുടുംബിനിയെ ആണ് അമൃത ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

Rate this post