അമ്പയർക്ക് പിറകിൽ കുസൃതി😱😱ചിരി പടർത്തി ഇന്ത്യൻ താരങ്ങൾ (കാണാം വീഡിയോ )
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഇന്ത്യ – ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം ടി20 യിൽ ഇന്ത്യക്കെതിരെ ശ്രീലങ്ക 184 റൺസ് വിജയലക്ഷ്യമുയർത്തി. ഓപ്പണർ പതും നിസ്സങ്കയുടെ (75) ബാറ്റിംഗ് കരുത്തിൽ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 183/5 എന്ന ടോട്ടൽ കണ്ടെത്തി.
മത്സരത്തിൽ, ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തതോടെ, ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണർമാരായ പതും നിസ്സങ്കയും ഗുണതിലകയും (38) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 67 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. തുടർന്ന്, ഇന്ത്യൻ ബൗളർമാർ ശക്തമായി തിരിച്ചുവന്നെങ്കിലും, അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഷനക (47) തകർത്തടിച്ചതോടെ ശ്രീലങ്ക മാന്യമായ ടോട്ടൽ കണ്ടെത്തി.

എന്നാൽ, ശ്രീലങ്കൻ താരം അസലങ്കയുടെ വിക്കറ്റ് നഷ്ടം ഇന്ത്യൻ താരങ്ങൾ ആഘോഷിച്ചത് മത്സരത്തിൽ രസകരമായ കാഴ്ചയായി. ശ്രീലങ്കൻ ബാറ്റിംഗ് ഇന്നിംഗ്സിലെ 10-ാം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്. യുസ്വേന്ദ്ര ചാഹൽ എറിഞ്ഞ ഓവറിലെ 5-ാം ബോൾ ശ്രീലങ്കൻ ബാറ്റർ അസലങ്കയുടെ പാഡിൽ തട്ടിയതിനെ തുടർന്ന്, ചാഹൽ എൽബിഡബ്ല്യു അപ്പീൽ ചെയ്യുകയും, ഫീൽഡ് അമ്പയർ ജയരാമൻ മദനഗോപാൽ അപ്പീൽ ശരിവെക്കുകയും ചെയ്തു.
These guys 🤣#indvsl pic.twitter.com/3p4T9O4JUV
— vel (@velappan) February 26, 2022
എന്നാൽ, അസലങ്ക അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യൂ പോകാൻ തീരുമാനിച്ചു. പക്ഷെ, റിവ്യൂയിൽ തേർഡ് അമ്പയർ ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെച്ചതോടെ അസലങ്കയുടെ വിക്കറ്റ് ഉറപ്പായി. എന്നാൽ, ഫീൽഡ് അമ്പയർ ഔട്ട് വിളിക്കുന്നതിന് മുന്നേ, ഇന്ന് ഫസ്റ്റ് ഇലവനിൽ ഉൾപ്പെടാതിരുന്ന ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് സിറാജും, കുൽദീപ് യാദവും വാട്ടർ ബോയ്സ് ആയി മൈതാനത്തേക്ക് വരുന്നതിനിടെ, ഫീൽഡ് അമ്പയറുടെ പിറകിൽ നിന്ന് ഔട്ട് വിളിച്ചത് കാണികളിൽ ചിരി പടർത്തി.