രാഗേഷ് കെ ജി കളി ജീവിതം .

രാഗേഷ് k.G KSEB വോളിബോൾപ്ലയർ തിരുവനന്തപുരം ഡിപ്പാർട്ട്‌മെന്റ് ടീമിൽ എന്നെ അറിയാത്തവരായി ആരുംഉണ്ടാവില്ല.ഞാൻ ഇതുവരെ കളിച്ചിട്ടുള്ള കളിയുടെ ഒരു ലഘുവിവരണം തരാൻ ആഗ്രഹിക്കുന്നു. 200ൽ ആണ് കേരള ടീമിൽ ആദ്യമായി കളിക്കുന്നത് ,സബ്ജൂനിയർ ,കേരളത്തിന് ശേഷം ജൂനിയർകേരള ടീമിൽ കളിക്കുക ഉണ്ടായി. ശേഷം 2005ൽ ആണ് യൂത്ത്കേരള ടീമിൽ ആദ്യമായി അംഗമാവുന്നത്.യൂത്ത് കേരള ടീം ക്യാപ്റ്റൻ ആയിരുന്നു. അതിനുശേഷം സീനിയർ സൗത്ത്സോണ് 2 വർഷം എനിക്ക് കളിക്കാൻ സാധിച്ചു. 2009ൽ ആദ്യമായി ,കേരളസീനിയർ ടീമിൽ കളിക്കാൻ സാധിച്ചത്.അത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.കേരള സീനിയർ ടീമിൽ കളിക്കുക എന്നത് അത് 2009ൽ സാധിച്ചു.ആദ്യവർഷം തന്നെ എനിക്ക് കേരള ടീമിന്റെ mainsix ൾ കളിക്കുവാൻ ഉള്ള ഭാഗ്യം ലഭിച്ചു.അന്ന് കേരളം മൂന്നാം സ്ഥാനം ലഭിക്കുകയും സീനിയർഇന്ത്യൻ ക്യാമ്പിലേക്ക് 24 പേരിൽ ഞാൻ ഉൾപ്പെടുകയും ചെയ്തു. തുടർന്ന് 7 വർഷം കേരള സീനിയർ ടീമിൽ കളിച്ചു .

2011 ജാർഖണ്ഡിൽ നടന്ന നാഷണൽ ഗെയിംസിലും 2015ൽ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിലും അംഗമായിരുന്നു.5ഫെഡറേഷൻ കപ്പ് കേരളത്തിന് വേണ്ടി കളിക്കാൻ സാധിച്ചു.2013ൽ മൊറാദബാദിൽ നടന്ന സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം ലഭിക്കുമ്പോൾ സീനിയർ കേരളടീം ക്യാപ്റ്റൻ ആയിരുന്നു.അതെ പോലെ 2011ൽ ഇന്ത്യൻ വോളിലീഗിൽ ചെന്നൈ സ്പെയിക്കേസിന് വേണ്ടി കളിക്കുകയും. ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.ഇന്ത്യക്ക് വേണ്ടി 2 പ്രാവശ്യം ആണ് ജെയ്സി അണിയാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുള്ളത്.2003ൽ ഇന്ത്യൻ സ്‌കൂൾസ്
അണ്ടർനൈയിന്റീൻ ,

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഹോങ്കോങിൽ വെച്ച് നടന്ന കളിയിൽ എനിക്ക് ഇന്ത്യൻ ടീമിലേക്ക് കളിക്കാൻ ഭാഗൃം ഉണ്ടായി.അതിന്ശേഷം 2011 തുനേഷ്യയിൽ നടന്ന ഒരു ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുകയും ചെയ്യ്തു.അത് ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ 18 അംഗടീമിൽ അംഗവുമായിരുന്നു. അതിനു ശേഷം തുനേഷ്യ റഷ്യ ദുബായ് എന്നീ 3 സ്ഥലത്തേക്ക് 18 പേർ ആക്കിയത്തിന് ശേഷം പരേടനം ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിന്റെ തുനേഷ്യ യിലേക്കാണ്.തുനേഷ്യയിൽ പരേടനത്തി ന് ഉള്ള ഇന്ത്യൻ ടീമിലേക്കാണ് എന്നെ സെലെക്റ്റ് ചെയ്യപ്പെട്ടത്. ഇതൊക്കെയാണ് ഞാൻ വോളിബോൾ കളിച്ചിട്ടുള്ള നേട്ടങ്ങൾ.13 വർഷംആയിKSEB യിൽ കളിക്കുന്നു.ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു .

Comments (0)
Add Comment